www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2044) Idukki (1960) Mostreaded (1617) Crime (1519) National (1264) Entertainment (860) world (450) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഭർത്താവിനും വീട്ടുകാർക്കും ഭക്ഷണത്തിൽ വിഷം നൽകി; നവ വധു കൂട്ടുകാരിക്കൊപ്പം മുങ്ങി

Share it:



നാസിക്: പെൺസുഹൃത്തിനൊപ്പം ഒളിച്ചോടാൻ ഭർതൃവീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി നവവധു. മഹാരാഷ്ട്രയിലെ ജാൽഗാവിലാണ് സംഭവം നടന്നത്. 20കാരിയായ സുമൻ സഹാനി എന്ന യുവതിയാണ് ഒളിച്ചോടിയത്.

ഏജന്‍റ് മുഖേന രണ്ടര ലക്ഷം രൂപ നൽകിയാണ് വാൽമീക് പാട്ടിൽ എന്ന 32 കാരൻ യുവതിയെ വിവാഹം കഴിച്ചുകൊണ്ടുവന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി ആർതി പട്ടേൽ എന്ന 20 കാരിയും യുവതിക്കൊപ്പം എത്തിയിരുന്നു. 

ഒക്റ്റോബർ ഏഴിനായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്‍റെ പിറ്റേ ദിവസം ആചാര പ്രകാരം വധുവും വരനും ഗ്രാമത്തിലെ ക്ഷേത്രത്തിൽ സന്ദർശനവും നടത്തിയിരുന്നു. 

രണ്ട് ദിവസം കഴിഞ്ഞ് ഒൻപതിന് സുമൻ സുഹൃത്ത് ആർതിക്കൊപ്പം ഭർതൃവീട്ടുകാരെ അപായപ്പെടുത്താൻ ഭക്ഷണത്തിൽ വിഷം ചേർത്തു. അത്താഴത്തിലാണ് വിഷം ചേർത്തത്. എന്നാൽ വീട്ടിൽ കുറച്ചു പേർ മാത്രമാണ് ഭക്ഷണം കഴിച്ചത്. 

വയറ്റിൽ അസ്വസ്ഥത ഉണ്ടായെങ്കിലും ഇവർ അത് കാര്യമാക്കാതെ ഉറങ്ങാൻ കിടന്നു. പുലർച്ചെ നാലിന് ആശുപത്രിയിൽ പോകാൻ എഴുന്നേറ്റപ്പോഴാണ് സുമനും കൂട്ടുകാരിയും മുങ്ങിയത് അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light