www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2044) Idukki (1960) Mostreaded (1617) Crime (1519) National (1264) Entertainment (860) world (450) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ശരീരമാസകലം പൊലീസ് മർദനം; വീഡിയോ പുറത്ത് വിട്ട് അമിർഖാന്‍റെ അനന്തരവൾ സയ്ൻമേരി

Share it:

zayn-marie-shows-injury-marks-after-mumbai-police-detention


മുംബൈ: സിജെപിയുടെ നേതൃത്വത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷ്ണറുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൽ പങ്കെടുത്ത തന്നെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആമിർഖാന്‍റെ അനന്തരവൾ സയ്ൻമേരി ഖാൻ. തുടയിൽ അടക്കം പൊലീസ് മർദിച്ചതിന്‍റെ പാടുകൾ കാണിച്ചുകൊണ്ടാന്‍റ് സയ്ൻമേരി രംഗത്തെത്തിയത്.

ഇൻസ്റ്റഗ്രാമിൽ തനിക്കേറ്റ മർദനത്തിന്‍റെ വിവരങ്ങളും അവർ പുറത്തു വിട്ടു. കൈകള്‍, വിരലുകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ അടിയേറ്റ് ശരീരം ചതഞ്ഞ് ചുവന്നും കരിനീലിച്ചും കിടക്കുന്നതായി വിഡിയോയില്‍ കാണാം. ക്യാമറയില്‍ നോക്കി ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനമില്ലെന്ന് സയ്ന്‍ പറയുന്നു. 

ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍, കൂട്ടുകാരി ലേഖ വാഷിങ്ടണ്‍ എന്നിവര്‍ക്കൊപ്പം പൊലീസ് വാനില്‍ ഇരിക്കുന്നതിന്‍റെ ചിത്രങ്ങളും സയ്ന്‍ നേരത്തെ പങ്കുവച്ചിരുന്നു. ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനായിരുന്നും മുംബൈ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു.  അതേസമയം, എവിടേക്കാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നൊന്നും പൊലീസുകാര്‍ അറിയിച്ചിരുന്നില്ലെന്നും വാനിലുണ്ടായിരുന്നവര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയപ്പോള്‍ റോഡിലുള്ളവരും ഏറ്റുവിളിച്ചെന്നും സയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒടുവില്‍ മൂന്നുപേരെയും എത്തിച്ചുവെന്നും എന്തിനാണ് ഇവിടേക്ക് കൊണ്ടുപോയതെന്ന് ചോദിച്ചപ്പോള്‍ പൊലീസുകാര്‍ക്ക് മറുപടി ഉണ്ടായില്ലെന്നും സയ്ന്‍ പറയുന്നു. 

ഞങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്തെന്ന് ഞാന്‍ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. രണ്ട് മിനിറ്റ്, ഇപ്പോള്‍ പറയാമെന്ന് പറഞ്ഞ് ഫോണെടുത്ത അദ്ദേഹം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫോണ്‍ താഴെ വച്ചത്. മണിക്കൂറുകളോളം പൊലീസ് വാനില്‍ നഗരത്തിലൂടെ കറക്കിയെന്നും ഒടുവില്‍ പൊലീസുകാരോട് ജയ് ഹിന്ദ് പറഞ്ഞാണ് തങ്ങള്‍ സ്റ്റേഷന്‍ വിട്ടതെന്നും സയ്ന്‍ കൂട്ടിച്ചേര്‍ത്തു. 

വീഡിയോ കാണാൻ ഇതിൽ ക്ലിക്ക് ചെയ്യു... 



Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

Share it:

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light