കൊല്ലം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 75 കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്.
മൂന്ന് പേര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ താന്‍ നിര്‍മാതാവാണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു. എന്നാല്‍ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി പണം തിരികെ ചോദിച്ചു.
ഇതോടെ രണ്ടാംകുറ്റി ജംക്ഷനില്‍ വച്ച് പണം തിരികെ തരാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതി അവിടേക്ക് വിളിച്ചുവരുത്തി. കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് മൊഴി.
ഇതിനിടെ പെണ്‍കുട്ടി സുഹൃത്തിന്‍റെ സഹായം തേടി. മൊബൈലിലേക്ക് ലൊക്കേഷന്‍ അയച്ചു നല്‍കിയതോടെ സുഹൃത്ത് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Join Our Whats App group

Post A Comment: