മുംബൈ: ഉപയോക്താക്കളുടെ സൗകര്യത്തിനായി ഒട്ടേറെ പുതിയ അപ്ഡേഷനുകളാണ് വാട്‌സാപ് കൊണ്ടുവരുന്നത്. ഇത്തരത്തിൽ പുതിയ സൗകര്യം വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇൻസ്റ്റഗ്രാമിനു സമാനമായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ ക്ലോസ് ഫ്രണ്ടസ് എന്ന ഫീച്ചറാണ് വാട്‌സാപ്പിലും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
നിലവിൽ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍, അത് നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള എല്ലാവര്‍ക്കുമായോ അല്ലെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന കുറച്ചുപേര്‍ക്ക് മാത്രമായോ കാണാന്‍ സാധിക്കും. എന്നാല്‍ ഓരോ തവണയും ഇത് മാറ്റുന്നത് അൽപം ബുദ്ധിമുട്ടാണ്.
പുതിയ ഫീച്ചറിൽ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കാം. ഈ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമായിരിക്കും നിങ്ങള്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ കാണാന്‍ കഴിയുക.
ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായ രീതിയിലായിരിക്കും ഈ ഫീച്ചറും പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
1. നിങ്ങള്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍, 'Everyone' (എല്ലാവര്‍ക്കും) അല്ലെങ്കില്‍ 'Close Friends' (അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം) എന്ന് തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ ഉണ്ടാകും.
2. ക്ലോസ് ഫ്രണ്ട്‌സ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍, നിങ്ങള്‍ നേരത്തെ ഉണ്ടാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ ആ സ്റ്റാറ്റസ് കാണാന്‍ കഴിയൂ.
3. ഈ സ്റ്റാറ്റസുകള്‍ക്ക് ചുറ്റും ഒരു പച്ച നിറത്തിലുള്ള വളയം കാണാം. ഇത് സാധാരണ സ്റ്റാറ്റസുകളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ച് കാണിക്കും.
തങ്ങളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഓഫീസ് സുഹൃത്തുക്കളോ അകന്ന ബന്ധുക്കളോ കാണുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ഫീച്ചര്‍ പ്രധാനമായും കൊണ്ടുവരുന്നത്.
ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത കൂടുതല്‍ മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ കഴിയും. നിലവില്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പരീക്ഷണ ഘട്ടത്തിലാണ്. വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Join Our Whats App group

Post A Comment: