www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ദേശീയ പണിമുടക്ക്; കേരളം സ്‌തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Share it:



തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ സംസ്ഥാനം പൂർണമായി സ്‌തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

ഈ മാസം 12നാണ് 24 മണിക്കൂർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഷോപ്പിങ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും.  വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. 

കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 പണി നിര്‍ത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍, ശബരിമല തീർഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരും പണിമുടക്കും. 

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത. അതേസമയം, ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കില്‍ എന്‍ജിഒ സംഘ് പങ്കെടുക്കില്ല.

സംസ്ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്‍റ് ജെ. മഹാദേവന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ 

വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്. 

മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. 

ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം. 

സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 

Share it:

Kerala

Post A Comment: