www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ആഗസ്‌തി റിട്ടേൺസ്; ഇടുക്കിയിലെ കോൺഗ്രസിൽ അപ്രതീക്ഷിത ട്വിസ്റ്റ്

em agusthy
Share it:



ഇടുക്കി: സ്ഥാനാർഥി നിർണയ ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഇടുക്കിയിലെ കോൺഗ്രസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഐ ഗ്രൂപ്പിലെ കരുത്തനും ഇടുക്കിയിലെ കോൺഗ്രസിലെ അവസാന വാക്കുമായ അഡ്വ. ഇ.എം ആഗസ്തിയുടെ തിരിച്ചുവരവാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾക്കിടയിലെ ചർച്ചാ വിഷയം. 

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനം ലക്ഷ്യമിട്ട് മത്സരിച്ച ആഗസ്തി തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനം ഏറ്റുവാങ്ങുകയും പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 

ഇതോടെ ഇടുക്കിയിലെ സ്ഥാനാർഥി ചർച്ചകളിൽ നിന്നു തന്നെ ആഗസ്തി വിട്ടു നൽക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോൾ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നതായി ആഗസ്തിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഇതോടെ സ്ഥാനാർഥി ചർച്ചകളിൽ ആഗസ്തിയുടെ പേരോ ആഗസ്തി നിർദേശിക്കുന്ന ആളുടെ പേരോ സജീവമാകുമെന്നാണ് സൂചനകൾ. 

രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ആഗസ്തി വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നതിന് പാർട്ടിയുമായി എന്തു കരാറാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യത്തിലാണ് ഇപ്പോഴും അവ്യക്തത തുടരുന്നത്. 

പാമ്പിന്‍റെ വരവ് കണ്ടാ...... 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ മത്സരിച്ചു തോറ്റ ആഗസ്തി വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങില്ലെന്നു തന്നെയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. എന്നാൽ ഐ ഗ്രൂപ്പിന്‍റെ പ്രാതിനിത്യം ഉറപ്പിക്കാൻ വിശ്വസ്‌തനെ നിർദേശിക്കുമെന്നും ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നുണ് വിലയിരുത്തപ്പെടുന്നത്.

ആഗസ്തി വിട്ടു നിന്നാൽ ജില്ലയിലെ കോൺഗ്രസ് ഐ നേതാക്കളിൽ വലിയ അകൽച്ച ഉണ്ടാകുമെന്ന് കെപിസിസി വിലയിരുത്തിയിരന്നു. ഇതിനു പിന്നാലെയാണ് മധ്യസ്ഥ ചർച്ചകൾക്ക് ചൂടുപിടിച്ചത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment: