കൊച്ചി: സ്‌കൂളിലേക്ക് പോയ 16 കാരി പാറമട കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ചോറ്റാനിക്കരയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള വിഷമത്തെ തുടർന്ന് ജീവനൊടുക്കുന്നതായുള്ള കുറിപ്പ് കണ്ടെത്തിയിരുന്നു.
അതേസമയം ഇതിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
പെണ്‍കുട്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. സംഭവത്തിൽ മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകര്‍ ആരോപിക്കുന്നുണ്ട്. കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പികുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്‍റേതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.
കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ ബോധവൽകരണം നല്‍കണണെന്നും ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടുകയാണ് അധ്യാപകര്‍.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ
വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്.
മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും.
ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.
പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.
നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം.
സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

Post A Comment: