കൊച്ചി: യുടൂബിൽ നിരവധി ഫോളോവേഴ്സുള്ള വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി കെ.കെ. തംബുരുവിനെ (36) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.
വൈകിട്ട് അഞ്ചോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ 13 വയസുള്ള മകളാണ് ആദ്യം അമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നാണ് വിവരം. കൈകൾ കൊണ്ട് മീൻ തപ്പിപിടിക്കുന്ന പരമ്പരാഗത തൊഴിൽ യുടൂബിലൂടെ പുറം ലോകത്തെ അറിയിച്ചാണ് തംബുരു ശ്രദ്ധ നേടുന്നത്. ക്വീൻ ഫിഷർ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച വീഡിയോകൾ ലക്ഷക്കിന് പേരാണ് കണ്ടത്.
മരണത്തിനു കാരണം ഓൺലൈൻ സുഹൃത്തിന്‍റെ മാനസിക പീഡനമാണെന്ന തരത്തിലും ബന്ധുക്കൾ വിവരം നൽകുന്നുണ്ട്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Join Our Whats App group

Post A Comment: