www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2045) Idukki (1961) Mostreaded (1617) Crime (1519) National (1264) Entertainment (860) world (450) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പാംബ്ല ഡാമിനു സമീപത്തെ കൊലപാതകം പ്രണയ നൈരാശ്യത്തിൽ; 19 കാരൻ പിടിയിൽ

Share it:



ഇടുക്കി: ഇടുക്കി പാംബ്ല ഡാമിനു സമീപം യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കാമുകനായിരുന്ന വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് പിടികൂടിയത്.

വിവാഹത്തെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഷാന്തിന്‍റെ മൊഴി.ബുധനാഴ്ച്ചയാണ് പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെതെന്ന് തോന്നിക്കുന്ന മൃതദേഹം കരിമണല്‍ പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 48 മണിക്കൂറിനകം പ്രതി പിടിയിലാവുന്നത്. 

ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും ഇടുക്കി വട്ടപ്പാറ സ്വദേശിയായ നിഷാന്തും നേരത്തെ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. അടുത്തിടെയായി പെണ്‍കുട്ടിക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. 

വിവാഹം കഴിക്കാനെന്ന പേരില്‍ ഈ മാസം 11ന് പെണ്‍കുട്ടിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തി. ചര്‍ച്ചകള്‍ക്കിടെ വഴക്കായി. പിന്നീട് നിഷാന്തിന്‍റെ ഓട്ടോയിലിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ തലയില്‍ കല്ലുകൊണ്ട് ഇടിച്ചെന്നും നിഷാന്ത് പൊലീസിനോട് സമ്മതിച്ചു. രാത്രി ആളൊഴിഞ്ഞ സമയത്ത് പാംപ്ലയിലെത്തി മൃതദേഹം കത്തിച്ചു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ബോഡിനായ്ക്കന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ അലംഭാവം കാണിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ വഴിക്കും അന്വേഷണം നടത്തിയിരുന്നു. 

ഇതോടെയാണ് നിഷാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. മരിച്ചതാരെന്ന് വ്യക്തതയില്ലാത്തതിനാല്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. സംഭവം നടന്ന സ്ഥലത്തുള്‍പ്പെടെ നിഷാന്തിനെയെത്തിച്ച് ഇന്നുതന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light