www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും

വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍
Share it:



ന്യൂഡല്‍ഹി: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതി ഉൾപ്പെട്ടതായി വിവരം. തൃശൂർ സ്വദേശിനി ആന്‍റസ ജോസഫ് (21) ആണ് കപ്പലിൽ അകപ്പെട്ടത്. ഇവര്‍ എപ്പോള്‍ കോട്ടയം കൊടുങ്ങൂരാണ് താമസിക്കുന്നത്. രണ്ട് നാള്‍ മുമ്പാണ് ഇവര്‍ ഇവിടേക്ക് താമസം മാറ്റിയത്. 

പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് ആന്‍റസയുടെ അച്ഛന്‍ ബിജു എബ്രഹാം പറഞ്ഞു.ട്രൈനിങ്ങിന്‍റെ ഭാഗമായി ഒൻപത് മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു ആന്‍റസ ജോസഫ്. 

തിരിച്ചു ഇന്ത്യയിലേക്ക് വരും വഴിയാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ആന്‍റസ ജോസഫ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. മകള്‍ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും ആന്‍റസയുടെ അച്ഛന്‍ ബിജു എബ്രഹാം പറഞ്ഞു.   

മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ മൂന്ന് മലയാളികള്‍ എന്നാണ് പറഞ്ഞതെന്നും തന്‍റെ മകള്‍ കൂടി ഉള്‍പ്പെടെ നാല് പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബിജു എബ്രഹാം പറഞ്ഞു.

വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. കപ്പലിലുള്ള 17 പേരെയും സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇറാന്‍ അനുമതി നല്‍കി. 

Join Our Whats App group

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq


Share it:

National

Post A Comment: