തൊടുപുഴ: മുട്ടത്തും ഇല്ലിച്ചാരിയിലും കണ്ടത് ഒരേ പുലിയെന്ന് വനം വകുപ്പ്. തൊടുപുഴ മേഖലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയില്‍ സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂടുതല്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. പുലി പലയിടങ്ങളിലേക്ക് സഞ്ചരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒരുമാസത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഇവിടെ കൂടുവെച്ചിരുന്നു.
ഇതിനുശേഷമാണ് ഏഴ് കിലോമീറ്റര്‍ അകലെയുള്ള പാറക്കടവിലും മഞ്ഞുമ്മാവിലും നാട്ടുകാര്‍ പുലിയെ കാണുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ കുറുക്കനെ പുലി കൊന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടു ദിവസം മുമ്പ് വടക്കുംമുറി അഴകുംപാറയില്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
കോവി ഷീൽഡിന് പാർശ്വഫലം; തുറന്ന് സമ്മതിച്ച് അസ്ട്രാസൈനക
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായി ലോക വ്യാപകമായി വിതരണം ചെയ്‌ത കോവി ഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് ബ്രീട്ടീഷ് മരുന്നു കമ്പനിയായ അസ്ട്രാസൈനക. ബ്രീട്ടീഷ് ഹൈക്കോടതിയിൽ നൽകിയ രേഖകളിലാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കുന്നത്. കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ് ലറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് കമ്പനി നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് ഒക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാസെനേക്ക വാക്സിന്‍ വികസിപ്പിച്ചത്. ഇത് ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിതരണം ചെയ്തത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വാക്സിന്‍ നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ പരുക്കുകള്‍ക്കും കാരണമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ആസ്ട്രാസെനേക്ക ബ്രിട്ടനിലെ ഹൈക്കോടതിയില്‍ കേസ് നേരിടുന്നത്.
51 കേസുകളിലെ ഇരകള്‍ 10 കോടി പൗണ്ട് ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ് ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് അദ്ദേഹത്തെ ബാധിച്ചത്.
അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിനും ഇടയാക്കുമെന്നും രേഖകളില്‍ ആസ്ട്രാസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ആസ്ട്രാസെനക- ഒക്സ്ഫഡ് വാക്സിന്‍റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു.
Post A Comment: