www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രെയിനിൽ വനിതാ ടിടിഇയ്ക്ക് നേരെ കൈയേറ്റ ശ്രമം; യാത്രക്കാൻ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: വനിതാ കമ്പാർട്ട്മെന്‍റിൽ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തതിന് വനിതാ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്‍റെ അതിക്രമം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം. 

യാത്രക്കാരനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. കൊല്ലം സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് യാത്രക്കാരൻ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരന്‍ വനിത ടിടിഇയുമായി തര്‍ക്കിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു. 

ടിടിഇയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ഇയാള്‍ ശ്രമിച്ചു. തുടര്‍ന്ന് കായംകുളത്ത് വച്ച് ആര്‍പിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കൊല്ലത്തെക്ക് കൊണ്ടുപോയി. 

അതേസമയം, ആര്‍പ്പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഎ രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയില്‍ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. 

കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ട് പൊലീസുകാര്‍ വന്നു. പ്രതിയോട് കാര്യങ്ങള്‍ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. പ്ലാറ്റ്ഫോം ഡ്യൂട്ടിയാണ്, വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞതെന്നും അവർ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Mostreaded

Post A Comment: