www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി അപർണയുടെ മരണം; പിന്നിൽ ഭർത്താവിന്‍റെ അവഗണനയെന്ന് ആരോപണം

Share it:



തിരുവനന്തപുരം: നടി അപർണ നായരുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്‍റെ അമിത മദ്യപാനവും അവഗണനയുമെന്ന് നിഗമനം. നടിയുടെ സഹോദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. 

നടിയുടെ അസ്വാഭാവിക മരണത്തിൽ കരമന പൊലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അമ്മയെ ഫോണിൽ വിളിച്ച അപർണ കുടുംബ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അപർണ അവസാനമായി സന്ദേശം അയച്ചത് അമ്മയ്ക്കാണെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്.  

അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ താൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരയുകയും ഫോൺ കട്ടാക്കുകയുമായിരുന്നു. അതിനു ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ മരിച്ചുവെന്ന വാര്‍ത്തായിരുന്നു. 

ഇന്നലെ വൈകിട്ട് ആറിനാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി കൂടിയായിരുന്നു അപർണ. അതേസമയം ഒരു മാസം മുൻപ് അപർണ ജോലി രാജി വച്ചിരുന്നു. കുട്ടികളെ നോക്കാൻ വേണ്ടിയാണ് ജോലി രാജി വയ്ക്കുന്നതെന്നാണ് അപർണ പുറത്തു പറഞ്ഞിരുന്നത്. 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. കരമനയ്ക്ക് സമീപം തളിയലിലാണ് താമസം. 

ഒട്ടേറെ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപർണ നായർ. 2009ലെ മേഘതീർഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. 

അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കടല്‍ പറഞ്ഞ കഥ ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം. സഞ്ജിതാണ് ഭര്‍ത്താവ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Kerala

Post A Comment: