www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി

Share it:



കൊച്ചി: പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം നടന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുറുപ്പുംപടി സ്വദേശി അല്‍ക്കയെ ആലുവയിലെ സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ അക്രമിച്ച ബേസില്‍ എന്ന യുവാവിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് ഉച്ചക്ക് 12 ഓടെയാണ് ബേസില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഈ സമയം അല്‍ക്കയും മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കൈയ്യില്‍ കരുതിയ വാക്കത്തിക്കൊണ്ട് ബേസില്‍ പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. അക്രമം ടയാന്‍ ശ്രമിച്ച മുത്തശ്ശന്‍ ഔസേപ്പിനും പരുക്കേറ്റിട്ടുണ്ട്. 

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ പൊലീസ് ഇരിങ്ങോലിലെ ബേസിലിന്‍റെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോലഞ്ചേരി നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അല്‍ക്ക. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Crime

Post A Comment: