www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുറത്ത് വരുന്നത് സർക്കാർ വിരുദ്ധ വികാരം; പുതുപ്പള്ളിക്ക് പിന്നാലെ എൽഡിഎഫിൽ അമർഷം

Share it:

തിരുവനന്തപുരം: ഇടത് വോട്ടുകൾ ഭദ്രമെന്ന ക്യാപ്സ്യൂൾ ഇറക്കി സിപിഎം പുതുപ്പള്ളി പരാജയത്തെ പ്രതിരോധിക്കുമ്പോഴും സംസ്ഥാനത്ത് സർക്കാർ വിരുദ്ധ തരംഗം വ്യക്തം. 

പുതുപ്പള്ളിയിൽ വോട്ടുകൾ പെട്ടിയിലായതിന് പിന്നാലെ തന്നെ സിപിഎം, എൽഡിഎഫ് നേതാക്കളിൽ നിന്നു തന്നെ പരാജയ സൂചനകൾ പുറത്ത് വന്നിരുന്നു. പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്നും നടന്നത് കടുത്ത മത്സരമാണെന്നും ഒരു പക്ഷം വാദിക്കുമ്പോൾ ഇടത് സ്ഥാനാർഥിക്ക് മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന വിമർശനവും ഇതേ സമയം ഉയർന്നു കേട്ടു. 

പുതുപ്പള്ളിയിൽ ലൈവ് റിപ്പോർട്ടിങ്ങിനു പോയ മാധ്യമ പ്രവർത്തകരും ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. എന്നാൽ ഇതൊന്നും വക വയ്ക്കാതെയായിരുന്നു പുതുപ്പള്ളിയിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.  

വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും കടുത്ത മത്സരം കാഴ്ച്ച വച്ച് കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയെ ഞെട്ടിച്ചതിനു സമാനമായി ചാണ്ടി ഉമ്മനെ ഞെട്ടിക്കുകയോ, നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുകയോ ആണ് ഇടതുപക്ഷം പുതുപ്പള്ളിയിൽ ലക്ഷ്യം വച്ചത്. എന്നാൽ ഫലം വരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി നേടിയ മൃഗീയ ഭൂരിപക്ഷം പുതുപ്പള്ളിയിൽ മാത്രമല്ല, കേരളത്തിലാകെ ചർച്ചയാകുകയാണ്. 

സഹതാപ തരംഗം നിലനിൽക്കെ തന്നെ സർക്കാർ വിരുദ്ധ തരംഗവും ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനും കോൺഗ്രസിനും തുണയാകുന്നുണ്ടെന്ന് തന്നെയാണ് ഇടത് ക്യാമ്പുകളിൽ നിന്നും ഉയർന്നു വരുന്ന വിമർശനം. പരസ്യമായി ഇത് പറയാൻ നിലവിലെ പാർട്ടി സംവിധാനങ്ങളിൽ സാധ്യമല്ലെങ്കിലും പരോക്ഷമായി മുതിർന്ന നേതാക്കൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരോടക്കമുള്ള സ്വകാര്യ സംസാരങ്ങളിൽ അടക്കം സിപിഎമ്മിലെ നേതാക്കൾ ഇത് തുറന്ന് സംസാരിക്കുന്നുമുണ്ട്. 

പുതുപ്പള്ളിയിലും തൃക്കാക്കരയിലും അനാവശ്യമായി ഉയർത്തിയ സൈബർ ആക്രമണങ്ങൾ പാർട്ടിക്ക് കനത്ത തിരിച്ചടിയായെന്നും ഇവർ ഉയർത്തിക്കാട്ടുന്നു. സർക്കാരിന്‍റെ ഏകപക്ഷീയമായ പോക്കും രണ്ടാം പിണറായി സർക്കാരിന്‍റെ ദാർഷ്ട്യവും പാർട്ടിയെ ജനമനസുകളിൽ നിന്നും അകറ്റുകയാണെന്ന സൂചനകളും രണ്ട് ഉപതെരഞ്ഞെടുപ്പുകളിലായി പ്രതിഫലിക്കുന്നുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കെ പാർട്ടിക്ക് ഈ നിലപാടുകൾ കടുത്ത ദോഷം ചെയ്യുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിമത ശബ്ദങ്ങളെ അടിച്ചമർത്തുകയെന്ന പാർട്ടിയുടെ നിലവിലെ രീതിയോട് ഭയന്ന് പരസ്യമായി അഭിപ്രായം പറയാൻ പോലും ആരും മുതിരുന്നില്ല എന്നതാണ് യാഥാർഥ്യം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


Share it:

Kerala

Post A Comment: