www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കൊടും വിഷമുള്ള ഞണ്ടിറച്ചി കഴിച്ചു; ഫുഡ് വ്ളോഗർ മരിച്ചു

Share it:



പലാവൻ (ഫിലിപ്പീൻസ്): കൊടും വിഷമുള്ള ഞണ്ടിനെ കഴിച്ച ഫുഡ് വ്ളോഗർ മരിച്ചു. ഫിലിപ്പീൻസിലെ പലാവൻ പ്രവിശ്യയിലെ ഫുഡ് വ്ളോഗറായിരുന്ന എമ്മ അമിത് ആണ് വീഡിയോ ചിത്രീകരണത്തിനായി കൊടുംവിഷമുള്ള ഞണ്ടിനെ കഴിച്ചതും തുടർന്ന് മരിച്ചതും. 

ഇവർ ഞണ്ടിനെ പാചകം ചെയ്യുന്നതിന്‍റെയും കഴിക്കുന്നതിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫെബ്രുവരി നാലിനാണ് ഇവർ സുഹൃത്തുക്കൾക്കൊപ്പം കണ്ടൽ കാട്ടിലേക്ക് യാത്ര ചെയ്‌തത്. തുടർന്ന് കക്കയിറച്ചി വിളവെടുപ്പ് നടത്തി. ഇക്കൂട്ടത്തിൽ കൊടും വിഷമുള്ള ഡെവിൽ ക്രാബും ഉണ്ടായിരുന്നു. 

ഇത് കഴിക്കാൻ സാധിക്കുന്ന ഞണ്ടാണെന്നാണ് ഇവർ കരുതിയത്. തുടർന്ന് എല്ലാം ഒരുമിച്ച് പാത്രത്തിലിട്ട് തേങ്ങാപ്പാലൊഴിച്ച് പാകം ചെയ്യുകയും കൂട്ടത്തിൽ ഡെവിൽ ക്രാബിനെ രുചിയോടെ കഴിക്കുന്നതും വീഡിയോയിൽ കാണാം. 

തൊട്ടടുത്ത ദിവസം തന്നെ എമ്മയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്‌തു. ചുണ്ടുകൾ കടുംനീല നിറമായി. ആരോഗ്യ നില മോശമായ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. 

തുടർന്ന് സംഭവം അന്വേഷിക്കാൻ വീട്ടിലെത്തിയ സംഘം ഡെവിൽ ക്രാബിന്‍റെ തോട് കണ്ടെത്തി. മാരക വിഷമുള്ള ഞണ്ടുകളാണ് ഡെവിൽക്രാബുകൾ. സാക്സിറ്റോക്സിൻ, ടെട്രോഡോക്സിൻ എന്നീ മാരക വിഷാംശങ്ങൾ ഇവിടെ അടങ്ങിയിട്ടുണ്ട്. വേവിച്ചാലും വിഷാംശം നശിക്കില്ല. മാംസം കഴിച്ചാൽ പക്ഷാഘാതമോ മരണമോ സംഭവിക്കാം.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Food

Post A Comment:

Portable Mini Air Cooler Fan with LED Light