www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2040) Idukki (1956) Mostreaded (1617) Crime (1516) National (1263) Entertainment (859) world (450) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു

Share it:



കോട്ടയം: മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ താമസിക്കുന്ന കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഇവാന്‍ അലക്‌സാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. 

മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് ഉയരമുള്ള ആള്‍മറയില്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടന്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും വെള്ളത്തില്‍ വീണാണ് മരണമെന്നാണ് നിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light