കോതമംഗലം: കുടുംബ വഴക്കിനെ തുടർന്ന് വയോധികയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം നടന്നത്. പി.വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കുഞ്ഞമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്.
കഴിഞ്ഞ ഏതാനും നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കോതമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Join Our Whats App group

Post A Comment: