www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2038) Idukki (1955) Mostreaded (1617) Crime (1513) National (1262) Entertainment (859) world (450) Viral (448) Video (363) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

5165 ഒഴിവുകൾ; ഇന്ത്യൻ റെയിൽവെയിൽ സുവർണാവസരം

indian-railway-jobs
Share it:


ന്യൂഡെൽഹി: റെയിൽവെ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് വിഭാഗങ്ങളിൽ 5165 ഒഴിവുകളിലേക്ക് റെയിൽവെ റിക്രൂട്ട്മെന്‍റ് നടത്തുന്നു. പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 

ഇത് സംബന്ധിച്ച പൂര്‍ണമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. അപേക്ഷകള്‍ ഒക്ടോബര്‍ 08 മുതല്‍ സമര്‍പ്പിക്കാം. ഓരോ വിഭാഗത്തിന്‍റെയും ലഘു വിജ്ഞാപനത്തിലെ വിവരങ്ങള്‍ പരിശോധിക്കാം.

അണ്ടര്‍ഗ്രാജുവേറ്റ് വിഭാഗം

യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം

ഒഴിവുകള്‍: 1,688

കൊമേര്‍ഷ്യല്‍ കം ടിക്കറ്റ് ക്ലര്‍ക് - 700

ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് - 600

അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് - 200

ട്രെയിന്‍സ് ക്ലാര്‍ക്ക് - 188

പ്രായം: അപേക്ഷകന്‍റെ പ്രായം 18 മുതല്‍ 30 വയസ് വരെ.

അപേക്ഷാ തീയതി: ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 13

ശമ്പളം

തസ്തിക അനുസരിച്ച് 7-ാം CPC പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 19,900 രൂപ മുതല്‍ ശമ്പളം പ്രതീക്ഷിക്കാം. ഇതിന് പുറമെ റെയില്‍വേ ചട്ടപ്രകാരമുള്ള വിവിധ അലവന്‍സുകളും ആനുകൂല്യങ്ങളും ലഭിക്കും

തിരഞ്ഞെടുപ്പ് പ്രക്രിയ

ഒന്നാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT),രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്‌കില്‍ ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന,മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനം പുറത്തിറക്കുന്ന ഘട്ടത്തിലെ വ്യക്തമാകൂ.

ഗ്രാജുവേറ്റ് വിഭാഗം

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം

ഒഴിവുകള്‍: 3,477

ഒഴിവുകള്‍ പ്രതീഷിക്കുന്ന തസ്തികകള്‍

ചീഫ് കൊമേര്‍ഷ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍

സ്റ്റേഷന്‍ മാനേജര്‍

ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍

ജൂനിയര്‍ അക്കൗണ്ട് കം ടൈപ്പിസ്റ്റ്

സീനിയര്‍ അക്കൗണ്ട് കം ടൈപ്പിസ്റ്റ്

ട്രാഫിക് അസിസ്റ്റന്‍റ്

പ്രായം: അപേക്ഷകന്‍റെ പ്രായം 18 മുതല്‍ 30 വയസ് വരെ.

അപേക്ഷാ തീയതി : ഒക്ടോബര്‍ 08 മുതല്‍ നവംബര്‍ 06

ശമ്പളം

തസ്തിക അനുസരിച്ച് -7-ാം CPC പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 19,900 രൂപ മുതല്‍ ശമ്പളം പ്രതീക്ഷിക്കാം. ഇതിന് പുറമെ റെയില്‍വേ ചട്ടപ്രകാരമുള്ള വിവിധ അലവന്‍സുകളും ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഒന്നാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT),രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്‌കില്‍ ടെസ്റ്റ്,സര്‍ട്ടിഫിക്കറ്റ് പരിശോധന,മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനം പുറത്തിറക്കുന്ന ഘട്ടത്തിലെ വ്യക്തമാകൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക

https://rrb.indianrailways.gov.in/

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light