ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയ 10 വയസുകാരൻ മരിച്ചു. ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന അസം സ്വദേശികളായ ഷാഹിത കാത്തൂൻ- ഷാഹിർ ഹുസൈൻ ദമ്പതികളുടെ മകൻ സൈനൂർ ആലം ആണ് മരിച്ചത്.
മാതാപിതാക്കൾ രാവിലെ ജോലിക്ക് പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് വീടിനുള്ളിൽ കുട്ടിയെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്. കളിക്കുന്നതിനിടെ അറിയാതെ കഴുത്തിൽ കയർ കുരുങ്ങിപ്പോകുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ വണ്ടിപ്പെരിയാർ സിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Join Our Whats App group

Post A Comment: