ഇടുക്കി: ഉപ്പുതറ ടൗണിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ. മാട്ടുത്താവളം ഈറ്റക്കാനം ഭാഗം പുതുശേരില്‍ ബോബി മാത്യു (46), കാഞ്ചിയാര്‍ ലബ്ബക്കട ഇടക്കാട്ട് സുരേന്ദ്രന്‍ (68), വെളുത്തമുറി ജോണ്‍സണ്‍ ജോസഫ് (45), ഉപ്പുതറ കുളങ്ങരക്കല്‍ വീട്ടില്‍ തമ്പുരാന്‍ (32), കല്ലേപ്പിള്ളില്‍ വിനോദ് (51) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്.
ടൗണിലെ വാടക മുറി കേന്ദ്രീകരിച്ച് പന്നിമലർത്ത് കളിയാണ് ഇവർ കളിച്ചതെന്നാണ് വിവരം. ഇവരിൽ നിന്നും 10300 രൂപയും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഉപ്പുതറ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടു കളിക്കുന്നതായി നേരത്തെ പൊലീസിനു വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. ഉപ്പുതറ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ അബദുള്‍ മജീദ്, സബ് ഇന്‍സ്പെക്ടര്‍ വിജുമോന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Join Our Whats App group

Post A Comment: