ഇടുക്കി: കുട്ടിക്കാനം കേന്ദ്രീകരിച്ച് വൈഫ് സ്വാപ്പിങ് (ഭാര്യയെ വെച്ചുമാറൽ) നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 2022ൽ നടന്ന സംഭവത്തിലാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർ അറസ്റ്റിലായിരിക്കുന്നത്. കുട്ടിക്കാനത്തെ റിസോർട്ട് കേന്ദ്രീകരിച്ചായിരുന്നു സംഭവങ്ങളെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രദേശത്തെ ഉദ്യോഗസ്ഥനായിരുന്നു കേസിലെ ഒരു പ്രതി. ഇയാളുടെ സുഹൃത്താണ് കൂട്ടുപ്രതി. ഇവരിൽ ഒരാളുടെ ഭാര്യയെ ഇരുവരും മാറി മാറി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ഇതിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തിയിരുന്നു. പിന്നീട് ഇവർ പകർത്തിയ ദൃശ്യം പ്രതികളിൽ ഒരാൾ മറ്റൊരാളെ കാണിച്ചതോടെയാണ് സംഭവം പുറത്തു വരുന്നത്.
തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്‌ത് റിമാന്‍റ് ചെയ്‌തിട്ടുണ്ട്. ഇവരുടെ സംഘത്തിൽ ഇത്തരക്കാരായ കൂടുതൽ പേർ ഉണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.
കൂടുതൽ വാർത്തകൾക്കായി...
Join Our Whats App group
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX


Post A Comment: