www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2045) Idukki (1961) Mostreaded (1617) Crime (1519) National (1266) Entertainment (860) world (451) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുർബാനയ്ക്കിടെ കൂറ്റൻ തടി കുരിശ് തലയിൽ വീണു; വൈദികൻ മരിച്ചു

Share it:



ഗ്വായാക്വിൽ: കുർബാനയ്ക്കിടെ തടി കുരിശ് ദേഹത്തേക്ക് വീണ് വൈദികൻ മരിച്ചു. ഇക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലാണ് സംഭവം നടന്നത്. 

പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം. ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന കൂറ്റന്‍ തടി കുരിശ് വൈദികന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സഭയിലെ റെഡംപ്റ്ററിസ്റ്റ് സന്യാസ വിഭാഗത്തിലെ അംഗവും പള്ളി വികാരിയുമായ ഫാദര്‍ പട്രീഷ്യോ ആല്‍ഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് മരിച്ചത്.

ശനിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാര്‍ഥനാ ചടങ്ങുകള്‍ തുടങ്ങി ഏകദേശം 27 മിനിറ്റിനു ശേഷം, അള്‍ത്താരയില്‍ നിന്ന് വിശ്വാസികളെ അഭിമുഖീകരിച്ച് സന്ദേശം നല്‍കുകയായിരുന്ന വൈദികന്‍റെ തൊട്ടുപിന്നിലെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ തടി കുരിശ് പെട്ടെന്ന് വേര്‍പെട്ട് അദ്ദേഹത്തിന്‍റെ തലയിലേക്കും ദേഹത്തേക്കും നേരിട്ട് പതിക്കുകയായിരുന്നു.

സംഭവം കണ്ടുനിന്ന വിശ്വാസികള്‍ ഓടിയെത്തി അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ അടിയന്തര വൈദ്യസഹായ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ഗ്വയാക്വില്‍ അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഫാദര്‍ പട്രീഷ്യോയുടെ വേര്‍പാട് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സഹവൈദികര്‍ക്കും സുഹൃത്തുക്കള്‍ക്കും അതിരൂപത അനുശോചനം അറിയിച്ചു.

വര്‍ഷങ്ങളായി ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ കുരിശ് പെട്ടെന്ന് അടര്‍ന്നു വീഴാനുണ്ടായ കാരണം വ്യക്തമല്ല. നിര്‍മ്മാണത്തിലെ തരാറുകളാണോ അതോ മറ്റ് ഘടനാപരമായ കേടുപാടുകളാണോ അപകടത്തിന് വഴിവെച്ചതെന്ന് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light