ഗോരഖ്പൂർ: അന്ത്യ കർമങ്ങൾക്കിടെ 56 കാരി ചുമച്ചു, പിന്നാലെ ജീവിതത്തിലേക്ക്. യുപിയിലെ ഗോരഖ്പുരിലാണ് സംഭവം നടന്നത്. ദഖിലി ഗ്രാമത്തിലെ ലളിതാദേവി എന്ന സ്ത്രീയാണ് മരണാനന്തര ചടങ്ങുകള്‍ക്കിടെ ബോധംവന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചു.
ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു ലളിതാദേവി. ആദ്യം സ്വകാര്യ ഡോക്ടറെ സമീപിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ബര്ഹല്ഗഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്ക രക്തസ്രാവമാണെന്ന് സംശയിച്ച ഡോക്ടര്‍മാര്‍ തുടര്‍ചികിത്സയ്ക്കായി ഗോരഖ്പുരിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ലളിതാദേവി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി ബന്ധുക്കള്‍ ഗ്രാമത്തിലേക്ക് മടങ്ങി. തുടര്‍ന്ന് വീട്ടില്‍ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
മുളകൊണ്ടുള്ള ശവമഞ്ചം തയ്യാറാക്കി ചടങ്ങുകള്‍ നടത്തുന്നതിനിടെ കുടുംബത്തിലെ സ്ത്രീകള്‍ ലളിതാദേവിയുടെ വായില്‍ തുളസിവെള്ളം ഒഴിച്ചു. ഇതിനുപിന്നാലെ ഇവര്‍ പെട്ടെന്ന് ചുമയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഇതുകണ്ട് അമ്പരന്ന ബന്ധുക്കള്‍ ഉടന്‍തന്നെ ലളിതാദേവിയെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
Join Our Whats App group

Post A Comment: