www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2058) Idukki (1976) Mostreaded (1617) Crime (1526) National (1268) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) Story (6) home and decor (6) boxoffice (2)

ഹരിതകർമ സേനാംഗത്തിനു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Share it:



കൊച്ചി: ഹരിത കർമ സേനാംഗത്തിനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ യാസിര്‍ അഫ്രീദ് ആണ് പിടിയിലായത്. എം.ജി റോഡിലെ ഒരു കോഫി ഷോപ്പ് ജീവനക്കാരനാണ് പ്രതി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.

നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് കേന്ദ്രത്തിലെത്തിച്ച് മടങ്ങുകയായിരുന്ന 70 കാരിയാണ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനെ യാത്രായാക്കി മടങ്ങുകയായിരുന്ന പ്രതി വിജനമായ സ്ഥലത്ത് വെച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാള്‍ വയോധികയെ കടന്നുപിടിച്ച് നിലത്തേക്ക് വലിച്ചിടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 

എന്നാല്‍ അക്രമണം ചെറുത്ത വയോധിക ഉറക്കെ നിലവിളിക്കുകയും സമീപത്തുണ്ടായിരുന്ന തെരുവുനായ്ക്കള്‍ കുരച്ചുകൊണ്ട് പാഞ്ഞെത്തുകയും ചെയ്തതോടെ ഭയന്നുപോയ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തില്‍ കൈക്ക് പരിക്കേല്‍ക്കുകയും മുഖത്ത് നഖംകൊണ്ട് പോറലേല്‍ക്കുകയും ചെയ്ത വയോധിക പിറ്റേന്ന് തന്നെ കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. പ്രതി ആ സമയത്ത് മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും അവര്‍ വ്യക്തമാക്കിയിരുന്നു. 

സി.സി.ടി.വി ദൃശ്യങ്ങളില്‍ ബൈക്ക് വ്യക്തമായിരുന്നെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാലും നമ്പര്‍ വ്യക്തമല്ലാതിരുന്നതിനാലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആ സമയത്ത് ആ പ്രദേശത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light