www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2058) Idukki (1976) Mostreaded (1617) Crime (1526) National (1268) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) Story (6) home and decor (6) boxoffice (2)

എലോണ: ഭാഗം ആറ്; അരുവി

Share it:



ഹെലൻ കിഴക്കേൽ

തോട്ടം പൂട്ടപ്പെട്ടു..... ഉടമ സ്ഥലം വിട്ടു... കമ്പനിയുടെ ആളുകൾ എല്ലാം തടിതപ്പി... ഒന്നും രണ്ടുമല്ല, നിരവധി തേയിലത്തോട്ടങ്ങളാണ് പൂട്ടപ്പെട്ടത്. ഇവിടങ്ങളിൽ ജീവിതം കരുപിടിപ്പിച്ചുകൊണ്ടിരുന്ന ആയിരങ്ങൾ പട്ടിണിയിലായി. സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ട്രേഡ് യൂണിയനുകൾ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. 

എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ ദിവസങ്ങൾ അങ്ങനെ നീണ്ടു പോകുകയാണ്. വീട്ടിലെ വരുമാനം നിലച്ചതോടെ ആകെ പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. എല്ലാ വീട്ടിലും അവസ്ഥ ഇതു തന്നെ. പണ്ട് ബ്രീട്ടീഷുകാരാണ് ഇടുക്കിയിലെ മലനിരകളിൽ തേയില ചെടികൾ വച്ചു പിടിപ്പിച്ചത്. 

തേയില കൃഷി വിജയിച്ചതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്യുന്നത് ഇവിടുത്തെ തോട്ടങ്ങളിൽ നിന്നാണ്. ഇപ്പോൾ ഈ തോട്ടങ്ങളെല്ലാം പൂട്ടപ്പെട്ടു കഴിഞ്ഞു. നൂറ്റാണ്ടോളം പഴക്കമുള്ള തേയിലച്ചെടികൾ കാടുപോലെ വളർന്നു തുടങ്ങി. 

കോടികൾ മുടക്കി നിർമിച്ച ഫാക്റ്ററികൾ ഇന്ന് അനാധമായി കിടക്കുകയാണ്. തോട്ടങ്ങളിൽ പട്ടിണിയുടെ കാലമായിരുന്നു അത്. സന്തോഷങ്ങൾ നഷ്ടപ്പെട്ട കാലം. പഴയതുപോലെ വീട്ടിലും ആർക്കും ഒന്നും പറയാനില്ല. എല്ലായിടത്തും മൂകത, ആശങ്ക... 

വീട്ടിലെ മൂകതയിൽ നിന്നും രക്ഷപെടാനാണ് എലോണ ടൗൺ വരെ പോയത്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല. ടൗണിലെ കമ്പൂട്ടർ സെന്‍ററിലും ലേഡീസ് ഷോപ്പുകളിലും വെറുതെ കയറിയിറങ്ങി. ടൗണിലെ കൂട്ടുകാരിയുടെ വീട്ടിലും കയറി. ഉപരി പഠനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വർധിച്ചുവന്നതോടെ ഒരു വിധം അവൾ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. 


ടൗണിൽ നിന്നും ട്രിപ്പ് ജീപ്പിൽ വീട്ടിലെത്തിയ അവൾ നേരെ മുറിയിൽ കയറി കതകടച്ചു. വീട്ടിൽ ഇപ്പോൾ ആരും പരസ്പരം സംസാരിക്കാറില്ല. പപ്പ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കടങ്ങൾ കൂടുന്നു. ലോൺ അടവുകൾ മുടങ്ങി. ഒന്ന് കുളിക്കണം. 

ആലോചനകൾക്കിടെ ബാത്ത് ടൗവൽ എടുത്ത് അവൾ കുളിമുറിയിലേക്ക് കയറി. ടാപ്പ് തുറന്നെങ്കിലും വെള്ളം വന്നില്ല. ഇതെന്താ ഇങ്ങനെ, എസ്റ്റേറ്റിലെ വലിയ ടാങ്കിൽ നിന്നാണ് ക്വാർട്ടേഴ്‌സുകളിൽ വെള്ളം എത്തുന്നത്. എസ്റ്റേറ്റ് പൂട്ടിയതോടെ ജലവിതരണവും നിലച്ചു. 

അവൾ പുറത്തേക്ക് വന്നു. അടുക്കളയിൽ അമ്മയുടെ അരികിൽ ചെന്നു. കുളിക്കാൻ എന്തു ചെയ്യും.. അമ്മയോട് അവൾ പതിയെ ചോദിച്ചു. ക്വാർട്ടേഴ്‌സിനു സമീപത്തായി തേയിലക്കാടുകൾക്കിടയിലൂടെ ഒഴുകുന്ന ഒരു കുഞ്ഞ് അരുവിയുണ്ട്.. അതാണ് ഇനി നമുക്കാശ്രയം. അമ്മയുടെ മറുപടിയിൽ തെല്ല് ആശങ്കയും സങ്കടവുമൊക്കെയുണ്ട്. അവൾ ഒന്നും മിണ്ടിയില്ല. നാളിതുവരെ കുളിമുറിയിൽ അല്ലാതെ കുളിച്ചിട്ടില്ല. 

മറ്റുള്ളവർ കാൺകെ കുളിക്കുന്നത് ശീലമില്ല. ചിലപ്പോൾ പുഴയിലും അരുവികളിലും കുളിക്കുന്ന സ്ത്രീകളെ കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഇത് എങ്ങനെ സാധിക്കുന്നുവെന്ന്. 

കുഞ്ഞുനാൾ മുതൽ ക്വാർട്ടേഴ്സിൽ ജീവിച്ച തനിക്ക് ആദ്യമാണ് ഇത്തരം ഒരു അനുഭവം. തന്‍റെ ബാത്ത് ടൗവലും വസ്ത്രങ്ങളും എടുത്ത് അവൾ അരുവിക്ക് അരികിലേക്ക് നീങ്ങി. മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് അരുവിയിൽ. ഐസിനൊപ്പം തണുപ്പുണ്ട് വെള്ളത്തിന്. 

ചുറ്റും തേയിലക്കാടുകളാണ്. പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൾ അരുവിയിൽ തന്‍റെ കാലുകൾ നനച്ചു. തണുപ്പു കൊണ്ട് കാൽ മരവിക്കുന്നതുപോലെ തോന്നി. ഓർമവച്ച കാലം മുതൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ ചൂടുവെള്ളവും തണുപ്പുവെള്ളവും മാറി മാറി വരുന്ന കുളിമുറിയിൽ കുളിച്ച എലോണയ്ക്ക് അത് പുതിയൊരു അനുഭവമായിരുന്നു.


സാഹചര്യവുമായി പൊരുത്തപ്പെടണം. അവൾ വസ്ത്രങ്ങൾ മാറി നീളൻ തോർത്ത് ശരീരത്തിൽ ചുറ്റി. അരുവിയിലെ കുളിർ അവളുടെ ശരീരത്തിലേക്ക് അരിച്ചിറങ്ങി. ഈ സമയത്ത് രണ്ടു കണ്ണുകൾ തേയിലക്കാടുകൾക്കുള്ളിൽ നിന്നും അവളെ കാണുന്നുണ്ടായിരുന്നു...

തുടരും

നോവലിന്‍റെ മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ.. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Story

Post A Comment:

Portable Mini Air Cooler Fan with LED Light