www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2058) Idukki (1976) Mostreaded (1617) Crime (1526) National (1268) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) Story (6) home and decor (6) boxoffice (2)

ചപ്പാത്തിൽ മുച്ചക്ര വാഹനാപകടം; വയോധികൻ മരിച്ചു

Share it:



ഇടുക്കി: മലയോര ഹൈവേയിൽ കെ. ചപ്പാത്തിലെ കള്ളുഷാപ്പിനു സമീപം മുച്ചക്ര വാഹനം അപകടത്തിൽപെട്ട് ഗുരുതര പരുക്കേറ്റ ഭിന്നശേഷിക്കാരനായ വയോധികൻ മരിച്ചു. പഴയ അയ്യപ്പന്‍കോവില്‍ പുത്തന്‍വീട്ടില്‍ പി.പി. തോമസ് (തങ്കച്ചന്‍-70) ആണ് മരിച്ചത്. 

പീരുമേട്ടിൽ പോയി മടങ്ങിയ തോമസ് വെള്ളിയാഴ്ച്ചയാണ് അപകടത്തിൽപെട്ടത്. ചപ്പാത്തിനു സമീപം രണ്ടിടങ്ങളിൽ ഇയാളുടെ വാഹനം അപകടത്തിൽപെടുകയായിരുന്നു. ആറാംമൈലിനു സമീപം വാഹനം അപകടത്തിൽപെട്ടെങ്കിലും നിസാര പരുക്കേറ്റ ഇദ്ദേഹം ചപ്പാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

തുടർന്ന് വീണ്ടും സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ചപ്പാത്ത് കള്ളുഷാപ്പിനു സമീപം സ്‌കൂട്ടര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ചു കയറുകയായിരുന്നു. ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹം ഇന്ന് രാവിലെയോടെ മരണത്തിനു കീഴടങ്ങി. 

സംസ്‌കാരം 18ന് രാവിലെ 10ന് മാട്ടുക്കട്ട സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: മോളി. മക്കള്‍: ഷിജോ, ഷിബി, ഷീന. മരുമകന്‍: ഷിനോ.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light