www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭൂമിയ്ക്ക് ഭീഷണിയായി ചിന്നഗ്രഹം; ഇടിച്ചു തോൽപ്പിക്കാൻ പേടകം തയാറാകുന്നു

Share it:

വാഷിങ്ടൺ: ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ചിന്നഗ്രഹത്തെ മനുഷ്യ നിർമിത പേടകം ഉപയോഗിച്ച് ഇടിച്ചു തെറിപ്പിക്കാൻ ലക്ഷ്യമിട്ട് നാസ. സംഭവം യാഥാർഥ്യമായാൽ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കും ഇത്. ഗ്രഹങ്ങളെ മനുഷ്യ നിർമിതമായ ശക്തികൾ ഇടിച്ചുതെറിപ്പിക്കുന്ന സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഇതിനായി സ്പേസ് എക്സിന്‍റെ കൂട്ടുപിടിച്ചുള്ള പദ്ധതിക്ക് നാസ 2021 ല്‍ തന്നെ തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. 

ശൂന്യാകാശത്ത് വലം വയ്ക്കുന്ന കോടാനുകോടി ഗ്രഹങ്ങളിൽ ചിലത് പലപ്പോഴും ഭൂമിക്ക് ഭീഷണി ഉയർത്താറുണ്ട്. ചിലത് ഭൂമിയിൽ പതിക്കാറുമുണ്ട്. ഇത്തവണ ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ ദൂരെ സഞ്ചരിക്കുന്ന ഡിഡിമോസ് എന്ന ചിന്നഗ്രഹമാണ് ഭീഷണിയാകുന്നത്. ഗതിമാറി സഞ്ചരിക്കാൻ സാധ്യതയുള്ള ഡിഡിമോസ് ഭൂമിയിൽ നിന്നു വിക്ഷേപിച്ചിട്ടുള്ള സാറ്റലൈറ്റുകൾക്കും മറ്റു പേടകങ്ങൾക്കും ഭീഷണിയാകുമെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. 


ഇങ്ങനെ വന്നാൽ കോടികളുടെ നഷ്ടമായിരിക്കും ലോകത്തിനു നേരിടേണ്ടി വരിക. ഒപ്പം വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ നഷ്ടമാകുകയും ചെയ്യും. സെക്കൻഡിൽ ആറ് കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകം ഛിന്നഗ്രഹത്തിൽ ഇടിക്കും. അത്യാധുനിക ക്യാമറകളും നാവിഗേഷൻ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് പേടകത്തെ നിയന്ത്രിക്കുക. 6.9 കോടി ഡോളറാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.
Share it:

Science

Post A Comment: