www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊൻമുടിയിലുണ്ട് കണ്ടാൽ മതി വരാത്ത കാഴ്ച്ചകൾ

Share it:
ponmudi-hills

വേനലവധിക്ക് ഒരു യാത്ര പോകാൻ തയാറെടുക്കുന്നുണ്ടോ... അൽപം സാഹസികതയാണ് ഇഷ്ടമെങ്കിൽ യാത്ര പൊൻമുടിയിലേക്കാവാം. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയാണ് പൊൻമുടിയെന്നാണ് സങ്കൽപം. തേയിലത്തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ റോഡുകളും നദിയുമെല്ലാം കൺകുളിർക്കെ കാണാനാകുമെന്നതാണ് പൊൻമുടി യാത്രയുടെ പ്രത്യേകത. വിതുര കഴിയുമ്പോൾ മുതൽ ആരംഭിക്കും പ്രകൃതിയുടെ മായാജാലം.

തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റർ

ponmudi-hills

തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റർ ദൂരമാണ് പൊൻമുടിയിലേക്കുള്ളത്. റോഡിന് സമാന്തരമായി ഒഴുകുന്ന വാമനപുരം നദിയുടെ തുടക്കമായ കല്ലാർ. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരുവശം കൊക്കയും മറുവശം കയറ്റവുമായ റോഡിലൂടെയുള്ള യാത്ര പല വൈവിധ്യങ്ങളും കാട്ടിത്തരും. പേരൂർക്കട, നെടുമങ്ങാട്, ചുള്ളിമാനൂർ, വിതുര വഴിയാണ് പൊന്മുടി യാത്ര. വിതുര കഴിഞ്ഞ് കല്ലാർ വഴിയാണ് പൊന്മുടിയിലേക്ക് പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് കല്ലാർ. വലിയ ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ സ്ഥലമാണ് കല്ലാർ. ഗോൾഡൻ വാലിയും മീൻമുട്ടി വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. 

22 ഹെയർപിൻ വളവുകൾ

ponmudi-hills
പൊൻമുടിയിലേക്കുള്ള യാത്രയിൽ 22 ഹെയർപിൻ വളവുകളാണ് നാം പൊന്മുടിയുടെ മുകളിലെത്തുന്നതിനു മുൻപുള്ളത്. പൊൻമുടിയിലെ സർക്കാർ ഗസ്റ്റ്ഹൗസിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് വിശാലമായ ടോപ്പ്സ്റ്റേഷൻ. പൊൻമുടിയിൽ ആദ്യം വിശ്രമസങ്കേതങ്ങൾ നിർമിച്ചത് തിരുവിതാംകൂർ രാജാക്കൻമാരാണ്. അന്ന് രാജകുടുംബത്തിൽപ്പെട്ടവർക്കു മാത്രമേ ഇവിടെ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. ഇന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രധാന കേന്ദ്രം കൂടിയാണിവിടം. 
Share it:

Gallery

Travel

Post A Comment: