
തുടുതുടുത്ത ആപ്പിളും ക്യാരറ്റും സ്ട്രബറിയുമൊക്കെയായി സഞ്ചാരികളെ കാത്തിരിക്കുകയാണ് കാന്തല്ലൂർ എന്ന കൊച്ചു ഗ്രാമം. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിലേക്ക് അവധിക്കാലം ആഘോഷിക്കാൻ സഞ്ചാരികൾ എത്തിതുടങ്ങി. മൂന്നാറിനും ഉദുമൽപേട്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാന്തല്ലൂർ. മൂന്നാറിൽ നിന്നു മറയൂർ ദിശയിൽ സഞ്ചരിച്ചാൽ കാന്തല്ലൂരിലേക്ക് എത്താം.
ജൂലൈ ഓഗസ്റ്റ് മാസങ്ങങ്ങളിലാണ് കാന്തല്ലൂരിലെ ആപ്പിൾ സീസൺ. ആപ്പിൾ മാത്രമല്ല പ്ലം, സ്ട്രോബെറി, ഓറഞ്ച്, മാതളം, മൂസംബി തുടങ്ങിയ പലതരത്തിലുള്ള പഴവർഗങ്ങളും പച്ചക്കറികളും കാന്തല്ലൂരിലുണ്ട്. മലകളുടെ അതിർത്തി കാക്കുന്ന ഗ്രാമം എന്ന സവിശേഷതയുമുണ്ട്. മറയൂർ, വട്ടവട, കൊട്ടകമ്പുർ, കണ്ണൻ ദേവൻ മലനിരകൾ എന്നിവയാണ് കാന്തലൂരിന്‍റെ അതിർത്തി പ്രദേശങ്ങൾ.
Post A Comment: