ന്യൂയോർക്ക്: ഭൂചനലത്തിനു സമാനമായി ചൊവ്വാഗ്രഹത്തിലും അത്യുഗ്രൻ ചലനം. ചൊവ്വയിൽ പഠനം നടത്തുന്ന നാസയുടെ റോബോട്ടിക് മാർസ് ഇൻസൈറ്റ് ലാൻഡറിലാണ് ചൊവ്വാകുലുക്കം രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിക്ക് സമാനമായി ഗ്രഹത്തിൽ ചലനം അനുഭവപ്പെടുന്നതിനെ കുറിച്ചുള്ള കുടുതൽ പഠനങ്ങളിലാണ് നാസയിലെ ശാസ്ത്ര സമൂഹം. ഏപ്രിൽ ആറിനാണ് കുലുക്കം രേഖപ്പെടുത്തിയിരിക്കുന്നത്. 2024ല്‍ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള മിഷന്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ വിവരങ്ങൾ ലഭ്യമാകുന്നത്.

കുലുക്കം രേഖപ്പെടുത്തിയത് നേട്ടമാണെന്നും ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സഹാകരമാകുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. മാര്‍ച്ച് 14, ഏപ്രില്‍ 10, 11 തീയതികളിലും വളരെ തീവ്രത കുറഞ്ഞ കുലുക്കങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ശാസ്ത്രസംഘം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, കുലുക്കമാണോ അതോ കാറ്റ് ശക്തിയില്‍ വീശിയതാണോ എന്നും പരിശോധിക്കുന്നുണ്ട്.
Post A Comment: