www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2058) Idukki (1976) Mostreaded (1617) Crime (1527) National (1268) Entertainment (862) world (453) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (104) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (36) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) Story (6) home and decor (6) boxoffice (2)

പൂട്ടിയത് ഏഴ് തേയിലത്തോട്ടങ്ങൾ; പീരുമേട്ടിലെ തേയില തോട്ടങ്ങളിൽ വീണ്ടും പ്രതിസന്ധി

Share it:



ട്രേഡ് യൂണിയനുകളുടെ അനാവശ്യ സമരങ്ങൾ തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനം തന്നെ ഇല്ലായ്‌മ ചെയ്യുന്നതിന്‍റെ മറ്റൊരു ഉദാഹരണം കൂടി പുറത്തു വരികയാണ് ഇടുക്കി വണ്ടിപ്പെരിയാറ്റിൽ നിന്നും. ആയിരക്കണക്കിനു തൊഴിലാളികൾ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാറ്റിലെ പോബ്സ് കമ്പനിയുടെ ഏഴ് തേയിലത്തോട്ടങ്ങളാണ് ഇപ്പോൾ പൂട്ടപ്പെട്ടിരിക്കുന്നത്. 

കോടികളുടെ ബാധ്യതകളുമായി ഏറ്റെടുത്ത തോട്ടമാണ് ഇപ്പോൾ ഉടമ ഉപേക്ഷിക്കാൻ നിർബന്ധിതമായത്. കമ്പനിയുടെ പ്രവർത്തനത്തെ തന്നെ തടസപ്പെടുത്തുന്ന തരത്തിലേക്ക് സമരങ്ങൾ വ്യാപിച്ചതും സർക്കാർ- തൊഴിൽ വകുപ്പുകളുടെ നിർദേശങ്ങൾക്ക് ട്രേഡ് യൂണിയൻ നേതാക്കൾ വഴങ്ങാതിരുന്നതുമാണ് തോട്ടങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.

കാൽനൂറ്റാണ്ടു മുമ്പാണ് ഇടുക്കിയിലെ തേയിലത്തോട്ടം മേഖലയിൽ വലിയ പ്രതിസന്ധികൾ ഉടലെടുത്തു തുടങ്ങിയത്. കമ്പനികളുടെ അശാസ്ത്രീയ നടത്തിപ്പും തേയില വ്യവസായത്തിലെ തിരിച്ചടികളും ഒന്നിനു പിറകേ ഒന്നായി തോട്ടങ്ങൾക്ക് തിരിച്ചടിയായതോടെ ഒട്ടു മിക്ക തേയിലത്തോട്ടങ്ങളും പൂട്ടപ്പെട്ടിരുന്നു. 

ആയിരക്കണക്കിന് തൊഴിലാളികൾ ഇക്കാലയളവിൽ പട്ടിണിയിലായി. പിന്നീട് മാറി മാറി വന്ന സർക്കാരുകളും തൊഴിൽ വകുപ്പും നിരന്തരം നടത്തിയ ശ്രമങ്ങൾക്ക് പിന്നാലെ ചില തേയിലത്തോട്ടങ്ങൾ മറ്റു കമ്പനികൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങി. ഇത്തരത്തിൽ ഏറ്റെടുത്തതിൽ പ്രമുഖ കമ്പനിയായിരുന്നു പോബ്സ്. വണ്ടിപ്പെരിയാർ മേഖലയിലെ ഏഴ് തോട്ടങ്ങളാണ് ഇവർ ലേലത്തിലൂടെ ഏറ്റെടുത്തത്.

തോട്ടങ്ങളില്‍ ദിവസ വേതനക്കാരും കരാര്‍ തൊഴിലാളികളും അടക്കം മൂവായിരത്തോളം തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. തുടര്‍ച്ചയായ തൊഴിലാളി സമരങ്ങളും ട്രേഡ് യൂണിയനുകളുടെ ഇടപെടലുകളുമാണ് തോട്ടം പൂട്ടുന്നതിനു കാരണമായി മാനേജ്‌മെന്‍റ് പറയുന്നത്. 

കോടികളുടെ ബാധ്യതയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കുടിശികകളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും ശമ്പളവും പൂര്‍ണമായും നല്‍കിയാണ് തോട്ടം ഏറ്റെടുത്തത്. തോട്ടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുവാനും കൃഷി നടത്തുവാനുമായി ഭീമായ തുക കമ്പനി മുടക്കുകയും ചെയ്തു. 

കോവിഡും പ്രളയവും പോലുള്ള പ്രശ്‌ന സമയങ്ങളിലും ഒരു കുടിശികയുമില്ലാതെ മുമ്പോട്ടുപോയ കമ്പനിയില്‍ അനാവശ്യമായ സമരങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതോടെ 2023 മുതല്‍, ശമ്പളം കൊടുക്കുന്നതിന് കാലതാമസം നേരിട്ടുതുടങ്ങി. സീസണ്‍ ടൈമില്‍ തൊഴിലാളികള്‍ ജോലിക്ക് വരാതിരുന്നതും കമ്പനിക്ക് തിരിച്ചടിയായി. 

പിന്നീട് തൊഴില്‍ മന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തോട്ടം പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഹൈറേഞ്ച് എംപ്ലോയീസ് ലേബര്‍ യൂണിയന്‍റെ നേതൃത്വത്തില്‍ സമരങ്ങള്‍ വീണ്ടും ആരംഭിച്ചതോടെയാണ് പ്രതിസന്ധികള്‍ ഉടലെടുത്തു തുടങ്ങിയത്. സമരം വ്യാപിച്ചതോടെ കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്ന ധനകാര്യ സ്ഥാപനം പിന്‍വാങ്ങുകയും തോട്ടം അടച്ചിടാന്‍ മാനേജ്‌മെന്‍റ് തീരുമാനിക്കുകയുമായിരുന്നു. 

തോട്ടം പൂട്ടിക്കുന്ന തലത്തിലേക്കുള്ള തുടർ സമരങ്ങൾക്ക് പിന്നിൽ ചില നേതാക്കളുടെ വ്യക്തി താൽപര്യങ്ങളാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. നേരത്തെ ആർബിടി അടക്കമുള്ള വൻകിട കമ്പനികളെ മുട്ടു കുത്തിച്ചതും ഇത്തരത്തിലെ യൂണിയൻ നേതാക്കളുടെ ഇടപെടലുകളായിരുന്നു. 

തോട്ടങ്ങൾ പതിറ്റാണ്ടുകളോളം അടഞ്ഞു കിടന്നപ്പോഴും ഇവ തുറക്കാൻ ഇപടാതെ തൊഴിലാളികളെ വഞ്ചിച്ചതും ഇത്തരത്തിലുള്ള യൂണിയനുകളാണ്. ഇടുക്കിയിൽ തന്നെ ട്രേഡ് യൂണിയൻ പ്രവർത്തനം നിശ്ചലമായ തേയിലത്തോട്ടങ്ങൾ നല്ല രീതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അനാവശ്യ സമരങ്ങൾ വീണ്ടും തോട്ടം മേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നു വരുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

editorial

Post A Comment:

Portable Mini Air Cooler Fan with LED Light