ഫ്ളോറിഡ: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുമായി അധ്യാപകർ പ്രണയത്തിലാകുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന വാർത്തകൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും പുറത്തു വരുന്നുണ്ട്. ഇത്തരത്തിൽ ഫ്ളോറിഡയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വാർത്താ പ്രാധാന്യം നേടുന്നത്.
മിയ അസെവെഡോ ഗലാർഡോയെന്ന 20 വയസുകാരിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. മുമ്പ് ഇവർ പകരക്കാരിയായി പഠിപ്പിച്ച സ്ഥാപനത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റ്.
ഫ്ലോറിഡയിലെ സ്പ്രിങ് ഹില്ലിലെ ഗ്രേസ് എഡ്യൂക്കേഷൻ അക്കാദമി എന്ന ക്രിസ്ത്യൻ പ്രൈവറ്റ് സ്കൂളിൽ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായി ജോലി ചെയ്തിരുന്നയാളാണ് ഇവർ. ഓഗസ്റ്റ് ഏഴ് മുതൽ നവംബർ നാല് വരെയാണ് ഇവർ സ്കൂളിൽ ജോലി ചെയ്തിരുന്നത്. ഗണിത അധ്യാപികയായിരുന്നു.17 വയസുള്ള വിദ്യാർത്ഥിയുമായി ബന്ധം പുലർത്തിയെന്നാണ് പൊലീസിന്‍റെ ആരോപണം. വിദ്യാർഥിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ വിദ്യാർത്ഥിയുടെ ഫോണിൽ നിന്ന് അധ്യാപിക അയച്ചതെന്ന് സംശയിക്കുന്ന ചിത്രങ്ങൾ കണ്ടെത്തിയതായി പൊലീസ് പറയുന്നു. നിരവധി മാസങ്ങളായി ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നതായി വിദ്യാർഥി പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
നവംബർ 11 നാണ് ഗലാർഡോയെ അറസ്റ്റ് ചെയ്തത്. ഹെർണാണ്ടോ കൗണ്ടി ഡിറ്റൻഷൻ സെന്‍ററിലാണ് ഇപ്പോൾ ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവർക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അധികാര സ്ഥാനത്തിരുന്ന് വിദ്യാർത്ഥിയുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടു, പ്രായപൂർത്തിയാകാത്തയാൾക്ക് ഹാനികരമായ വസ്തുക്കൾ കൈമാറി, ദ്വിമുഖ ആശയവിനിമയ ഉപകരണം നിയമവിരുദ്ധമായി ഉപയോഗിച്ചു എന്നിവയാണ് കുറ്റങ്ങൾ.
1,05,000 ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഇരയുമായോ മറ്റ് പ്രായപൂർത്തിയാകാത്തവരുമായോ ബന്ധപ്പെടരുതെന്നും ഇന്‍റർനെറ്റ് സൗകര്യമുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
Join Our Whats App group

Post A Comment: