ഇടുക്കി: മലയോര ഹൈവേ നിർമാണം നടക്കുന്ന അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ കാർ നിയന്ത്രണംവിട്ട് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേർ അത്ഭുതകരമായി പരുക്കേൽക്കാതെ രക്ഷപെട്ടു.
വ്യാഴാഴ്ച്ച പുലർച്ചെ നാലിനായിരുന്നു അപകടം. തിരുവല്ല മുഴുവന്‍ ചിരട്ടയില്‍ ജോമോനും കുടുമ്പവും സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്.
കട്ടപ്പനയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്. ജോമോന്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. തിരുവനന്തപുരത്ത് ബന്ധുവിന്‍റെ വീട്ടില്‍ മരണ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. ചപ്പാത്ത് കഴിഞ്ഞ ശേഷം കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് സമീത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ജോമോന്‍റെ മാതാപിതാക്കളും ഭാര്യയും മകളുമടക്കമുള്ളവരാണ് കാറിലുണ്ടായിരുന്നത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം ചപ്പാത്തില്‍ വാടകക്ക് താമസിക്കുന്ന വീടിന് മുറ്റത്തേക്കാണ് കാര്‍ വീണത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് റോഡിലേക്ക് വീണു.
ഉടന്‍ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ എത്തി കമ്പി അഴിച്ച് മാറ്റുന്നതിന് ഇടയില്‍ പുലര്‍ച്ചെ 4.20 ഇതുവഴിപോകുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ടയറില്‍ കമ്പി കുരുങ്ങി പോസ്റ്റ് വീണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു. അപകടം ഉണ്ടാക്കിയ ബസ് നിര്‍ത്താതെ പോവുകയും ചെയ്തു.
Join Our Whats App group
Post A Comment: