www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1745) Idukki (1723) Mostreaded (1608) Crime (1354) National (1179) Entertainment (823) Viral (416) world (415) Video (350) Health (196) mollywood (160) Gallery (158) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (10) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാതിവിലയ്ക്ക് സ്‌കൂട്ടർ; ഇടുക്കി സ്വദേശി തട്ടിയത് കോടികൾ

Share it:



കൊച്ചി: പകുതി വിലയ്ക്ക് ടു വീലർ ഉൾപ്പെടെ നൽകാമെന്ന് വിശ്വസിപ്പിച്ച് കേരളമാകെ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. 

ഇടുക്കി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്ത്കാവ് ക്ഷേത്രത്തിനു സമീപം ചൂരക്കുളങ്ങര വീട്ടിൽ അനന്ദുകൃഷ്ണൻ (26) ആണ് അറസ്റ്റിലായത്. ഇടുക്കിയിലും കേരളത്തിലുടനീളവും ഇയാൾ ഇത്തരത്തിൽ വലിയ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. 

നിലവിൽ മൂവാറ്റുപുഴ പൊലീസിൽ ലഭിച്ചിരിക്കുന്ന മൂന്ന് കേസുകളിലും ഇയാളാണ് മുഖ്യപ്രതി. വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ ഉൾപ്പെടെയുള്ളവ നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും പണം കൈക്കലാക്കുകയായിരുന്നു. 

മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്‍റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ  കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 

ഒൻപത് കോടിയോളം രൂപ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം  സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ്‌ സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക പരാതികൾ ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികളിലും ഇക്കാര്യത്തെ പറ്റി അറിവില്ലായിരുന്നു. 

2022 മുതൽ പൊതുജനങ്ങളെ സ്കൂട്ടർ, ഹോം അപ്ലൈൻസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈ സെർസ്, ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ 50ശതമാനം ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. 

സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്‍റെ പേരിൽ ആണ് ഇടപാടുകൾ നടത്തിയത്. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നോവഷൻ കളമശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിൽ കൈകാര്യം ചെയ്തിരുന്നു. 

നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട്‌ കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു. ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർ ഫണ്ട്‌ ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ബുക്ക്‌ ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്. 

പ്രതിക്കെതിരെ അടിമാലി പൊലീസ് സ്റ്റേഷനിലും കേസുണ്ട്. എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. 

ഇൻസ്‌പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി.സി. ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സിപിഒമാരായ സി.കെ. മീരാൻ, ബിബിൽ മോഹൻ, കെ.എ അനസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

Crime

Mostreaded

Post A Comment: