www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൂപ്പർ ഗ്ലാമർ വേഷത്തിൽ മാളവിക മോഹനൻ; യുദ്രയുടെ ട്രെയിലർ സൂപ്പർ ഹിറ്റ്

yudhra-official-trailer
Share it:

malavika mohanan


മുംബൈ: മാളവിക മോഹനൻ നായികയായി എത്തുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലർ യുദ്രയുടെ ട്രെയിലർ സൂപ്പർ ഹിറ്റ്. സിദ്ധാന്ത് ചതുർവേദിയാണ് ചിത്രത്തിലെ നായകൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത്.

അതീവ ഗ്ലാമറസായാണ് മാളവിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന സൂചനകളാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ബോളിവുഡിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് കില്‍ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയല്‍ ആണ് പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മോം എന്ന ചിത്രം സംവിധാനം ചെയ്ത രവി ഉദ്യവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലന്‍സും നിറഞ്ഞതാണ്. 

ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് ഗ്യാങ്ങിനോട് ഏറ്റുമുട്ടാന്‍ ഇറങ്ങുന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗജരാജ് റാവു, രാം കപൂര്‍, രാജ് അര്‍ജുന്‍, ശില്‍പ ശുക്ല എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിദേശത്താണ് ചിത്രത്തിന്‍റെ പ്രധാന ചിത്രീകരണം നടന്നിരിക്കുന്നത്. 

എക്‌സെല്‍ എന്‍റര്‍ടെയ്ൻമെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ നിർമാതാക്കള്‍ റിതേഷ് സിദ്ധ്വാനിയും ഫര്‍ഹാന്‍ അക്തറുമാണ്. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ഫര്‍ഹാന്‍ അക്തറും അക്ഷത് ഗില്‍ഡിയലുമാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശങ്കര്‍ ഇഷാന്‍ ലോയി ആണ് ഗാനങ്ങളുടെ സംഗീതം. ബാക്ഗ്രൗണ്ട് സ്‌കോര്‍ സഞ്ചിതും അങ്കിത് ബല്‍ഹാരയും ചേര്‍ന്നാണ്. സെപ്റ്റംബര്‍ 20ന് ആഗോള വ്യാപകമായി ഈ ആക്ഷന്‍ ചിത്രം റിലീസ് ചെയ്യും. 

മാളവികയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ഇത്. അതിനാല്‍ തന്നെ താരത്തെ ഇന്‍ട്രഡ്യൂസ് ചെയ്യുന്ന തരത്തിലാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. തങ്കലാന്‍ ആയിരുന്നു മാളവികയുടെ അവസാനം ഇറങ്ങിയ ചിത്രം. 



Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

trailer

Post A Comment: