ഇടുക്കി: ത്രിതല പഞ്ചായത്ത് ഫലം പുറത്തു വന്നതിനു പിന്നാലെ നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടനുപാതത്തിന്‍റെ കണക്കുകളും ഇന്ന് പുറത്തു വന്നിരുന്നു. മലയാള മനോരമ പുറത്തുവിട്ട കണക്കിൽ ഇടുക്കി ജില്ലയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.
കേരളത്തിൽ 80 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മേൽക്കൈ നേടുമെന്നാണ് മനോരമ വോട്ട് അനുപാത കണക്കുകൾ നിരത്തി വ്യക്തമാക്കുന്നത്. ഇതിൽ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് യുഡിഎഫിന് മേൽക്കൈ പ്രവചിക്കുന്നുണ്ട്.
തൊടുപുഴ, ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലാണ് യുഡിഎഫിന് മേൽക്കൈ. ഉടുമ്പൻചോല മണ്ഡലത്തിൽ ഇടതുപക്ഷത്തിനാണ് മേൽക്കൈ. തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ കണക്കുകൾ പ്രകാരമാണ് ഇത്തരം ഒരു പഠനം പത്രം തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ഇടതിനൊപ്പമായിരുന്നു. ഇത്തവണ ഇത് തിരിയുമെന്ന സൂചനകളാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ വ്യക്തമാകുന്നത്. ഇടുക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫ് തൂത്ത് വാരിയതും ബ്ലോക്ക് പഞ്ചായത്തുകൾ കൈയടക്കിയും രണ്ട് നഗരസഭകളിലും ഭരണം പിടിച്ചതും കൂടുതൽ പഞ്ചായത്തുകളിൽ അധികാരം പിടിച്ചെടുത്തതും യുഡിഎഫിന് ഗുണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: