കണ്ണൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ പൊലീസ് പിടികൂടിയത്. 16 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിപിന്‍ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.
കുട്ടിയുടെ പക്കല്‍ പുതിയ മൊബൈല്‍ ഫോണ്‍ കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: