www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയാളി നഴ്‌സ് യു.കെയിൽ കുഴഞ്ഞുവീണു മരിച്ചു

Share it:



ലണ്ടൻ: അവധി കഴിഞ്ഞ് തിരികെയെത്തിയ മലയാളി നഴ്‌സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അല്ക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായിരുന്ന സോണിയ സാറ ഐപ്പ് (39) ആണ് നിര്യാതയായത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്.

കാലിന്‍റെ സര്‍ജറി സംബന്ധമായ ആവശ്യത്തിനായി 10 ദിവസം മുമ്പാണ് നാട്ടില്‍ പോയത്. സര്‍ജറിക്ക് ശേഷം തിരികെ യുകെയിലേക്ക് കഴിഞ്ഞ ദിവസം എത്തിയതാണ്. 

ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് അനില്‍ ചെറിയാന്‍, മക്കള്‍ ലിയ, ലൂയിസ്. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ഇന്ന് 

ന്യൂയോർക്ക്: ചന്ദ്രനെ ഭൂമിയിൽ നിന്നും ഏറ്റവും വലിപ്പത്തിലും തെളിമയിലും കാണുന്ന സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ഇന്ന്. അത്യപൂർവമായി മാത്രം കാണുന്ന ഈ പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് ലോകം. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്ച തുടരും.

ഈ വര്‍ഷത്തെ അടുത്ത മൂന്ന് സൂപ്പര്‍മൂണുകള്‍ സെപ്റ്റംബര്‍ 17നും (ഹാര്‍വെസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17നും (ഹണ്ടേഴ്സ് മൂണ്‍), നവംബര്‍ 15നും (ബീവര്‍ മൂണ്‍) കാണാം. 

ഈസ്റ്റേണ്‍ ടൈം അനുസരിച്ച് ഇന്ന് 2.26 PMനാണ് സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ദൃശ്യമാവുക. ഇന്ത്യന്‍സമയം രാത്രി 11.56 മുതല്‍ സൂപ്പര്‍മൂണ്‍ കണ്ടുതുടങ്ങും. ഓഗസ്റ്റ് 20ന് പുലര്‍ച്ചെ വരെ ബ്ലൂമൂണ്‍ ഇന്ത്യയില്‍ കാണാം.  

ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ 1979ലാണ് ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിന് സൂപ്പര്‍മൂണ്‍ എന്ന പേര് നല്‍കിയത്. 

ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലേക്ക് എത്തുന്നതിലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നത്. സൂപ്പര്‍മൂണുകള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്‍റെ കൂടുതല്‍ വലിപ്പവും വെളിച്ചവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. 

രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. ഇതിന് നീല നിറവുമായി യാതൊരു ബന്ധവുമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെ സാധാരണയായി ബ്ലൂ മൂണ്‍ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ഇന്ന് കാണാന്‍ പോകുന്നത്. 

Share it:

world

Post A Comment: