www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1665) Idukki (1596) Mostreaded (1569) Crime (1305) National (1166) Entertainment (814) Viral (412) world (406) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ടടി നീളമുള്ള മത്സ്യത്തെ മലദ്വാരത്തിലൂടെ കയറ്റി; യുവാവിന്‍റെ കുടൽ കടിച്ചുമുറിച്ച് മത്സ്യം

Share it:



വിയറ്റ്നാം: ജീവനുള്ള ഈൽ മത്സ്യത്തെ മലദ്വാരത്തിലൂടെ വയറ്റിലേക്ക് കടത്തിവിട്ട ഇന്ത്യൻ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടി. വിയറ്റ്നാമിലാണ് ഇന്ത്യൻ യുവാവ് സാഹസികത കാട്ടി വെട്ടിലായത്. കടുത്ത വയറുവേദനയുമായി ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് വയറ്റിൽ മത്സ്യത്തെ ജീവനോടെ കണ്ടത്.

മത്സ്യത്തിനൊപ്പം ഒരു നാരങ്ങയും ഇയാൾ മലദ്വാരത്തിലൂടെ വയറ്റിലേക്ക് കടത്തി. ഒടുവില്‍ കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് മീനും നാരങ്ങയും ഇയാളുടെ വയറ്റില്‍ കണ്ടെത്തിയത്. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ രണ്ടും പുറത്തെടുത്തു.

ശരീരത്തിനുള്ളില്‍ കയറിയ മത്സ്യം യുവാവിന്‍റെ കുടല്‍ ഉള്‍പ്പെടെ കടിച്ചുമുറിച്ചതായും ഈലിനെ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വളരെ പ്രയാസപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

ജൂലൈ 27നാണ് കടുത്ത വയറുവേദനയുമായി 31കാരനായ ഇന്ത്യന്‍ യുവാവ് ഹനോയിയിലുള്ള വിയറ്റ് ഡക് ഹോസ്പിറ്റലിലെത്തിയത്. ഇതേ ദിവസം തന്നെ യുവാവ് രണ്ടടി നീളമുള്ള ജീവനുള്ള ഈലിനെ മലദ്വാരത്തിലൂടെ കടത്തി വിട്ടതായി അറിഞ്ഞു. 

ഇതോടെ രോഗിയെ ഉടനടി നിരവധി പരിശോധനകള്‍ക്കും അള്‍ട്രാസൗണ്ട്, എക്‌സറേ ഉള്‍പ്പെടെയുള്ളവയ്ക്കും വിധേയനാക്കി. പരിശോധനയില്‍ യുവാവിന്‍റെ വയറ്റില്‍ ഈല്‍ ഉള്ളതായി കണ്ടെത്തി. 

ഉടന്‍ തന്നെ വിയറ്റ് ഡക് ഹോസ്പിറ്റലിലെ എന്‍ഡോസ്‌കോപ്പി വിദഗ്ധരെയും അനസ്‌തേഷ്യോളജിസ്റ്റുകളെയും വിളിച്ച് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ച് ഈലിനെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി.

യുവാവിന്‍റെ മലദ്വാരത്തിലൂടെ തന്നെ ഈലിനെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും ഈലിന് പിന്നാലെ ഒരു നാരങ്ങയും യുവാവ് ശരീരത്തിനുള്ളില്‍ കയറ്റിയിരുന്നു. 

ഡോക്ടര്‍മാരുടെ ശ്രമത്തിന് നാരങ്ങ വഴിമുടക്കിയതോടെ അടിയന്തര ശസ്ത്രക്രിയയിലേക്ക് ഡോക്ടര്‍മാര്‍ പ്രവേശിക്കുകയായിരുന്നു. വയര്‍ കീറിയപ്പോള്‍ 65 സെന്‍റീമീറ്റര്‍ നീളവും 10 സെന്‍റീമീറ്റര്‍ ചുറ്റളവുമുള്ള ജീവനുള്ള ഈലിനെയാണ് കണ്ടെത്താനായത്. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

world

Post A Comment: