ഇടുക്കി: മലയോര ഹൈവേ നിർമാണത്തിനായി കെട്ടിടങ്ങൾ പൊളിക്കുന്നതിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ വീണ്ടും ആശയക്കുഴപ്പം. ചപ്പാത്ത് ടൗൺ പ്രദേശത്ത് റോഡിനും ഓടയ്ക്കും ആവശ്യമായ വീതിയിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഇപ്പോഴും കരാറുകാർ തയാറായിട്ടില്ല.
ചപ്പാത്ത് സിറ്റിയിലെ കലുങ്ക് പൊളിച്ചു പണിയുന്നതടക്കമുള്ള നിർമാണ പ്രവൃത്തികൾ അകാരണമായി നീട്ടിക്കൊണ്ടു പോകുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. മലയോര ഹൈവേയുടെ രണ്ടാം ഘട്ട നിർമാണം അവസാന ഘട്ടത്തിലേക്കടുക്കുമ്പോഴാണ് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രദേശത്ത് വിവാദങ്ങൾ തലപൊക്കിയത്.
മാട്ടുക്കട്ട, ആലടി തുടങ്ങിയ സിറ്റികളിൽ റോഡിനും ഓടയ്ക്കും വേണ്ടി വഴിയോരത്തെ കൈയേറ്റ സ്ഥലങ്ങൾ നിർബാധം പൊളിച്ചു നീക്കിയ പഞ്ചായത്തിലെ എൽഡിഎഫ് ഭരണ സമിതി ചപ്പാത്ത് സിറ്റിയിൽ മാത്രം പൊളിക്കൽ നാമമാത്രമാക്കി ഒതുക്കി.
രാഷ്ട്രീയ പിൻബലമുള്ള ചില കച്ചവടക്കാരെ സംരക്ഷിക്കുന്നതിനായിരുന്നു വീതി കൂട്ടൽ തന്നെ അട്ടിമറിക്കാനുള്ള നീക്കം. തുടർന്ന് മാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് ഈ നീക്കത്തിൽ നിന്നും പിന്നാക്കം പോയെങ്കിലും വീതി കൂട്ടൽ ഇപ്പോഴും അനശ്ചിതത്വത്തിൽ തുടരുകയാണ്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ചപ്പാത്ത് സിറ്റിയിലെ കലുങ്ക് പൊളിച്ച് പുതിയത് പണിയണമെന്നാണ് നിർദേശം. എന്നാൽ നാളിതുവരെ കരാറുകാർ കലുങ്കിന്‍റെ നിർമാണം ആരംഭിച്ചിട്ടില്ല. ടൗണിൽ റോഡിന് ആവശ്യമായ വീതി എടുക്കുന്നുണ്ടെങ്കിലും വശങ്ങളിലെ ഓട നിർമാണം മതിയായ വീതിയിൽ അല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
നിലവിൽ പോസ്റ്റ് ഓഫീസ് ഭാഗത്ത് ഓട നിർമാണത്തിനായി മണ്ണ് മാറ്റിയിട്ടുണ്ട്. കോൺക്രീറ്റ് ഇട്ട് നിർമിക്കുന്ന ഓട മഴക്കാലത്ത് സിറ്റിയിൽ വലിയ വെള്ളമൊഴുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിർമാണത്തിന് ആവശ്യമായ വീതിയിൽ കടകൾ പൊളിച്ചു നീക്കാനാവാത്തതാണ് ഇത്തരത്തിൽ നിർമാണം നടത്താൻ നിർബന്ധിതരാകുന്നതെന്നാണ് കരാറുകാരുടെ വാദം.
മലയോര ഹൈവേ നിർമാണം നടന്ന കുട്ടിക്കാം- കട്ടപ്പന റൂട്ടിൽ എല്ലാ ചെറു സിറ്റികളും വീതി കൂട്ടി മുഖം മിനുക്കിയപ്പോൾ ചപ്പാത്തിൽ മാത്രം ചില തൽപ്പര കക്ഷികൾക്ക് വേണ്ടി വികസനം തടയുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. റോഡിനും ഓടയ്ക്കും ആവശ്യത്തിന് വീതി ലഭിച്ചാൽ സിറ്റിയിൽ ഗതാഗത കുരുക്കില്ലാതെ യാത്ര സാധ്യമാകും.
ഒപ്പം സിറ്റിയിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഓട്ടോറിക്ഷാ- ടാക്‌സി സ്റ്റാന്‍റിനും പ്രത്യേകം സ്ഥലമുണ്ടാകും. നിലവിലെ സ്ഥിതിയിൽ ഇതൊന്നും നടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഇതോടെ മലയോര ഹൈവേ വന്നാലും ചപ്പാത്ത് വീണ്ടും കുരുക്കിൽ കുടുങ്ങി തന്നെ കിടക്കും. ഭരണ പക്ഷത്തും പ്രതിപക്ഷത്തും ആശയവും ആർജവവുമുള്ള രാഷ്ട്രീയ നേതാക്കൾ ഇല്ലാത്തതാണ് ചപ്പാത്ത് ടൗണിന് തിരിച്ചടിയാകുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഗുരുതര ആരോപണവുമായി നടി മിനു മുനീർ
കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തൽ. നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുയരുന്നത്. നടി മിനു മുനീറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താന്‍ എതിര്‍ത്തതോടെ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്നും അവർ പറഞ്ഞു.
കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചു. താന്‍ എതിര്‍ത്തതിന്‍റെ പേരില്‍ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു.
തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ പരാതി നല്‍കുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയന്‍പിള്ള രാജുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീര്‍ പറഞ്ഞു.
2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ് ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു.
തള്ളി മാറ്റിയശേഷം ഓടിപോവുകയായിരുന്നു. താഴെ ജഗതി ചേട്ടന്‍ ഉള്‍പ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്‌ളാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും നടി പറഞ്ഞു.
Post A Comment: