ഇടുക്കി: മലയോര ഹൈവേ നിർമാണത്തിലെ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് വിവാദത്തിലായ അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ വീതി കൂട്ടൽ നടത്താൻ നിർദേശം. മലയോര ഹൈവേ അലൈൻമെന്‍റ് അനുസരിച്ച് ടാറിങ് നടത്താനും ഓട നിർമാണം നടത്താനുമാണ് തീരുമാനം.
നേരത്തെ ചപ്പാത്ത് ടൗണിൽ വീതി കൂട്ടലിനായി കടകൾ പൊളിക്കുന്നതിന് എതിർപ്പ് ഉയർന്നിരുന്നു. പ്രദേശത്തെ ചില തൽപ്പര രാഷ്ട്രീയ നേതാക്കളും ഇതിനു കൂട്ടു നിന്നതോടെ ടൗണിൽ വീതി കൂട്ടൽ അനശ്ചിതത്വത്തിലായി.
സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പഞ്ചായത്ത് ഭരണ സമിതിയും പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷവും പ്രതിരോധത്തിലായി. പഞ്ചായത്തിലെ മാട്ടുക്കട്ട, ആലടി ടൗണുകളിൽ കടകൾ പൊളിച്ചു നീക്കാൻ മുന്നിട്ടിറങ്ങിയ പഞ്ചായത്ത് ഭരണകൂടം ചപ്പാത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് വലിയ വിവാദത്തിനും കാരണമായി.
ഇതിനിടെ മലയോര ഹൈവേ നിർമാണത്തിന്‍റെ പേരിൽ ചപ്പാത്തിൽ ചിലർ പുഴ കൈയേറാൻ ശ്രമിച്ചതും വിവാദത്തിലായി. ഇതിനു പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായതോടെ എതിർപ്പുമായി രംഗത്തെത്തിയ നേതാക്കൾ പിൻവാങ്ങുകയായിരുന്നു.
ഇതിനു പിന്നാലെ ചപ്പാത്തിൽ നിലവിലെ അലൈൻമെന്‍റ് അനുസരിച്ച് നിർമാണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ ടൗണിലെ ചില കടകളുടെ മുൻ ഭാഗം കൂടി പൊളിക്കേണ്ടി വരും.
Join Our Whats App group
Post A Comment: