ഇടുക്കി: ന്യൂസിലാൻഡിൽ ജോലിക്ക് പോയ ഇടുക്കി സ്വദേശി എറണാകുളത്ത് കാമുകിയോടൊപ്പം ചുറ്റിക്കറക്കം. ഇടുക്കി എഴുകുംവയൽ സ്വദേശിയായ 27കാരനാണ് വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ പറ്റിച്ചത്.
ഒടുക്കം വീട്ടുകാർ നൽകിയ പരാതിയിൽ യുവാവിനെ എറണാകുളത്ത് നിന്നും പൊലീസ് കൈയോടെ പൊക്കി. കഴിഞ്ഞ ഒന്നിനാണ് യുവാവ് വീട്ടിൽ നിന്നും ന്യൂസിലാൻഡിൽ ജോലിക്കെന്ന് പറഞ്ഞ് പോയത്. താന്‍ വിദേശത്ത് എത്തിയെന്നും
ജോലിയില്‍ പ്രവേശിച്ചു എന്നും പറഞ്ഞ് വീട്ടിലേക്ക് വിളിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ പൂര്‍ത്തിയായി. അവിടെ നില്‍ക്കുന്ന തരത്തില്‍ ഫോട്ടോകള്‍ തയ്യാറാക്കി വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു.
കൂടാതെ വാട്ട്‌സാപ്പ് വഴി ബന്ധപെടുക കൂടി ചെയ്തതോടെ യുവാവ് വിദേശത്താണന്ന് വിശ്വസിച്ച വീട്ടുകാര്‍ക്ക് കഴിഞ്ഞ 20 മുതല്‍ ഇയാളെ ബന്ധപ്പെടുവാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് യുവാവിന്‍റെ കള്ളകളി പുറത്തായത്.
വീട്ടുകാര്‍ യുവാവിന്‍റെ പെണ്‍ സുഹൃത്തിനെ സമീപിച്ചു. യുവാവ് എറണാകുളത്ത് ഉണ്ടെന്നും അടുത്ത ദിവസം ഇരുവരും കണ്ടിരുന്നെന്നും പെണ്‍ സുഹൃത്തില്‍ നിന്നും വിവരം ലഭിച്ചതോടെ വീട്ടുകാര്‍ ആശങ്കയിലായി. തുടര്‍ന്ന് വീട്ടുകാര്‍ യുവാവിനെ കാണാതായന്ന് കാട്ടി
നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. നെടുംങ്കണ്ടം സി.ഐ ജര്‍ലിന്‍ വി. സ്‌ക്കറിയ, എസ്.ഐമാരായ ടി.എസ്. ജയകൃഷ്ണന്‍, വിനോദ് കുമാര്‍, സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് യുവാവുള്ളതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ എന്തിനാണ് കള്ളക്കളി നടത്തിയയെന്നതു മാത്രം യുവാവ് വ്യക്തമാക്കിയിട്ടില്ല. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.
Join Our Whats App group
Post A Comment: