കട്ടപ്പന: കടം വാങ്ങിയ 200 രൂപ തിരികെ നൽകാതിരുന്നതിനെ ചൊല്ലി കൂട്ടുകാരനെ കൂട്ടം ചേർന്ന് മർദിച്ച് അവശനാക്കി സ്‌കൂട്ടർ തട്ടിക്കൊണ്ടുപോയി. കട്ടപ്പന മുളകരമേട്ടിലാണ് സംഭവം നടന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ മൂന്ന് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു. മുളകരമേട്
ആലേപുരയ്ക്കൽ ശരത് രാജീവിനാണ് മർദ്ദനമേറ്റത്. ശരത്ത് വായ്പ വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെടുകയും തുടർന്ന് സുഹ്യത്തുക്കളായ മൂന്ന് പേർ ചേർന്ന് ശരത്തിനേ മർദിക്കുകയും ശേഷം ഇയാളുടെ സ്കൂട്ടർ തട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തിൽ നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്, വലിയപാറ മുത്തനാട്ട് തറയിൽ ഗോകുൽ രഘു, എഴുകുംവയൽ കിഴക്കേ ചെരുവിൽ അക്ഷയ് സനീഷ് എന്നിവരാണ് പിടിയിലായത്. ഇരട്ടയാർ അയ്യമലക്കടക്ക് സമീപം കല്ല് കൂട്ടത്തിനിടയിൽ സ്കൂട്ടർ കണ്ടെത്തി.
പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കട്ടപ്പന എസ്.എച്.ഒ മുരുകൻ , എസ്.ഐ എബി ജോർജ്, ജി.എസ്.ഐ മധു. ഉദ്യോഗസ്ഥരായ ബിജു, ഷിബു, സുമേഷ്, സനീഷ്, ബിബിൻ, അബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group
Post A Comment: