കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതിൽ തിരിച്ചറിയാതെ അവശേഷിച്ച വരുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്‌കരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാർഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്.
ദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്.
ഇന്നലെ പകല്‍ മുഴുവന്‍ നീണ്ട സജ്ജീകരണങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സംസ്‌കാരം നടത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സജീവമായി സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.
അതേസമയം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.
Join Our Whats App group
Post A Comment: