ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കണക്കുകൾ കൂട്ടിയും കുറച്ചും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഇടുക്കി ജില്ലയിലെ അഞ്ച് നിയസഭാ മണ്ഡലങ്ങളിലും യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന സൂചനകളും വോട്ടനുപാത കണക്കിൽ പുറത്തു വരുന്നുണ്ട്.
10 വർഷത്തോളമായി ഇടതുപക്ഷം കൈപ്പിടിയിൽവച്ചിരുന്ന അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മാത്രം ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ യുഡിഎഫ് നേടിയിരിക്കുന്നത്. പീരുമേട് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്ത് ഇത്തവണ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയതും വലിയ മുന്നേറ്റത്തിനുള്ള തുടക്കമായി വിലയിരുത്തപ്പെടുന്നുണ്ട്.
കഴിഞ്ഞ തവണ പീരുമേട് നിയോജക മണ്ഡലത്തിൽ ഇടതുപക്ഷം നിസാര വോട്ടുകൾക്കാണ് വിജയിച്ചു കയറിയത്. ഇത്തവണ പീരുമേട്ടിൽ ഭരണ മാറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. അയ്യപ്പൻകോവിൽ പഞ്ചായത്തിൽ എൽഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങൾ എന്നറിയപ്പെട്ടിരുന്ന വാർഡുകളിൽ പോലും ഇത്തവണ യുഡിഎഫ് പക്ഷത്തേക്ക് വലിയ രീതിയിൽ വോട്ടുകൾ ചോർന്നിട്ടുണ്ട്. ഭരണ വിരുദ്ധ വികാരത്തിനു പുറമേ പ്രാദേശിക സിപിഎം നേതൃത്വങ്ങൾക്കെതിരെയുള്ള അമർഷങ്ങളും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: