www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2046) Idukki (1963) Mostreaded (1617) Crime (1519) National (1266) Entertainment (860) world (451) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വാഗമണ്ണിൽ 800 അടി താഴ്ച്ചയിലേക്ക് വീണ് യുവ ഡോക്‌ടർ

Share it:



ഇടുക്കി: ചെങ്കുത്തായ സ്ഥലത്ത് നിർമിച്ച പൂളിലേക്ക് നടന്നു ചെല്ലുന്നതിനിടെ കാൽ വഴുതി 800 അടി താഴ്ച്ചയിലേക്ക് വീണ യുവ ഡോക്‌ടറെ രക്ഷപെടുത്തി. വാഗമണ്ണിലെ നാച്ചുറൽ ഇൻഫിനിറ്റി പൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഉത്തര്‍പ്രദേശ് സ്വദേശിയായ സഞ്ജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഇ.എന്‍.ടി സര്‍ജൻ സുഖിയ ജെയിന്‍ (28) ആണ് അപകത്തില്‍പ്പെട്ടത്. നാല് കൂട്ടുകാരോടൊപ്പമാണ് ഇവര്‍ വിനോദയാത്രയ്ക്ക് എത്തിയത്. 

കരയില്‍ നിന്ന് ഏകദേശം 800 അടി താഴ്ച്ചയില്‍, കുത്തനെ ഉള്ളതും നടന്നു കയറുവാന്‍ ബുദ്ധിമുട്ടുള്ളതുമായ പാതയിലൂടെ പൂളിലേക്ക് ഇറങ്ങില്ലുന്നതിനിടെ ഡോക്ടര്‍ കാല്‍ വഴുതി വീഴുകയായിരുന്നു. 

വീഴ്ചയില്‍ സുഖിയ ജെയിന്‍റെ കാല്‍പ്പാദം ഒടിഞ്ഞു തൂങ്ങുകയും നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്‍റ് റെസ്‌ക്യൂ ഓഫീസര്‍ നവാസിന്‍റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാല്‍, അലക്‌സ് സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 

800 അടി താഴ്ചയില്‍ നിന്നും ഡോക്ടറെ അതിസാഹസികമായി കരയ്‌ക്കെത്തിച്ച ശേഷം അവിടെനിന്ന് രണ്ട് കിലോമീറ്റര്‍ നടന്ന് വാഗമണ്‍ സിറ്റിയില്‍ എത്തിച്ചു. തുടര്‍ന്ന് 108 ആംബുലന്‍സില്‍ ഈരാറ്റുപേട്ട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light