ദോഹ: ഖത്തർ ലോകകപ്പിനു ഫൈനൽ വിസിൽ മുഴങ്ങിയെങ്കിലും ആവേശം കൊണ്ട് അതിരുവിട്ട ഒരു ആരാധികയാണ് ഇപ്പോൾ സൈബർ ലോകത്ത് നിറയുന്നത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിനിടെ ആവേശം കൊണ്ട് വസ്ത്രം ഉരിഞ്ഞാണ് ആരാധിക സന്തോഷം പ്രകടിപ്പിച്ചത്.
ഷൂട്ടൗട്ടിൽ മോണ്ടിയലിന്‍റെ പെനാൽറ്റി കിക്ക്, ഫ്രഞ്ച് നായകൻ ലോറിസിനെ കടന്ന് വലയിൽ കയറിയപ്പോൾ തന്‍റെ ടോപ്പ് ഊരി വിവസ്ത്രയായാണ് അർജന്‍റീന ആരാധിക ആഘോഷിച്ചത്. ആവേശത്തോടെ ക്യാമറയ്ക്ക് മുന്നിൽ ആരാധിക വസ്ത്രം ഊരുകയായിരുന്നു. ബിബിസിയാണ് ഇവരുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
എന്നാൽ, ഈ അതിരുവിട്ട ആഘോഷം ആരാധികയ്ക്ക് ഖത്തറിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് മുമ്പ് തന്നെ ഖത്തറിലെ കർശന നിയമങ്ങൾ ചർച്ചയായി മാറിയിരുന്നു. രാജ്യത്തിന്‍റെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും സന്ദർശകർക്ക് കർശന നിർദേശങ്ങളും നൽകിയിരുന്നു. വിവസ്ത്രയായി ആഘോഷിച്ച ആരാധികയ്ക്ക് പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുന്നത് വരെയുള്ള ശിക്ഷകൾ നൽകാമെന്നാണ് ട്വിറ്ററിൽ അഭിപ്രായങ്ങൾ ഉയരുന്നത്.
തോളുകളും കാൽമുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തറിലെ നിയമം. ലോകകപ്പിനായി വരുന്നവർ ഒരു പരിധിക്കപ്പുറം ശരീരം പുറത്തു കാട്ടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നും നിർദേശം ഉണ്ടായിരുന്നു. എന്നാൽ, ലോകകപ്പിനിടെ പ്രസിദ്ധി നേടിയ ക്രൊയേഷ്യൻ മോഡൽ ഇവാന നോളിന്‍റെ വസ്ത്രധാരണത്തിൽ വിമർശനം ഉയർന്നിരുന്നെങ്കിലും നടപടികൾ ഒന്നും വന്നിരുന്നില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: