ഇന്‍ഡോര്‍: ന്യൂസിലാൻഡിനെതിരായ പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്ന് കളത്തിൽ. പരമ്പര സ്വന്തമാക്കിയാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം.
നിലവില്‍ ഇന്ത്യ ടി 20 റാങ്കിംങില്‍ ഒന്നാം സ്ഥാനത്തും ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുമാണ്. ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയും 113 റേറ്റിങ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിങ് പോയിന്റുമായി ന്യൂസിലന്‍ഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിങ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.
Post A Comment: