കൊച്ചി: ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാക്കാൻ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. കേരളത്തിലെത്താൻ ടീമിന് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അടുത്ത വര്‍ഷം ഓക്ടോബറിലാകും ടീം കേരളത്തില്‍ എത്തുക. കായിക മന്ത്രി വി അബ്ദുറഹിമാന്‍ നാളെ മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും.
മെസി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസിയുടെ കാര്യത്തില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക.
മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്‍റീനയുമായി കളിക്കുക.
Join Our Whats App group
Post A Comment: